സ്വര്‍ണക്കടത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്ക ണം ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മാര്‍ച്ച് 17 ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെടുന്നു.
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാര്‍ച്ച് 17 ന് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ കേസിന് പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഗൂഡാലോചനയാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഇഡി ആവശ്യപ്പെടുന്നു.മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ സ്വപ്ന സുരേഷിനെ നിർബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്താലിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ഇഡി ഉദ്യോഗസ്ഥരുടെ മൊഴിപോലും എടുക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഒരു ഉദ്യോഗസ്ഥനും നിര്‍ബന്ധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വസ്തുത പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നാണ് ഇഡിയുടെ നിലപാട്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനമായിരുന്നു എന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.