ഇടമലകുടിയിൽ ഭാര്യയുടെ പേരിൽ ബില്ല് തയ്യാറാക്കി പ്രധാന അധ്യാപകൻ ആദിവാസി കുട്ടികൾക്കുള്ള പണം തട്ടി
ഇടമലക്കുടിയിലെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ പണം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍ പാചകക്കാരിയുടെ പേരില്‍ വ്യാജബില്ല് തയ്യറാക്കി തട്ടിയത് 84000 രൂപ. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ഭാര്യയുടെ പേരിലാണ് വ്യാജ ബില്ല് തയ്യറാക്കി ലക്ഷങ്ങള്‍ തട്ടിയത്.ഭാര്യഇടമലക്കുടി സ്കുളിലെ പ്രധാന അധ്യാപകനായ രവിചന്ദ്രൻ ആർ ആണ് ഭാര്യ കവിത രവിചന്ദ്രന്റെ പേരിൽ ബില് എഴുതി ആദിവാസികുട്ടികൾക്കുള്ള പണം തട്ടിയത്
മൂന്നാർ : ഡി ജി പി യുടെ ഉടമസ്ഥയിൽ ഉള്ള വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഇടമല്ലകുടിയിലെ പഞ്ചായത്തു സെകട്ടറി സർക്കാർ പണം തട്ടിയെടുത്തതിന് പിന്നാലെ ആദിവാസികുടിയിൽ നിന്നും ഇതാ തട്ടിപ്പിന്റെ പുതിയ വാർത്ത !
ഇടമലക്കുടിയിലെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ പണം കണ്ടെത്തുവാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍ പാചകക്കാരിയുടെ പേരില്‍ വ്യാജബില്ല് തയ്യറാക്കി തട്ടിയത് 84000 രൂപ. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ഭാര്യയുടെ പേരിലാണ് വ്യാജ ബില്ല് തയ്യറാക്കി ലക്ഷങ്ങള്‍ തട്ടിയത്.ഭാര്യഇടമലക്കുടി സ്കുളിലെ പ്രധാന അധ്യാപകനായ രവിചന്ദ്രൻ ആർ ആണ് ഭാര്യ കവിത രവിചന്ദ്രന്റെ പേരിൽ ബില് എഴുതി ആദിവാസികുട്ടികൾക്കുള്ള പണം തട്ടിയത്
ഇടമക്കുടിയിലെ സ്‌കൂളുകളുടെ നടത്തിപ്പിന് ആദിവാസി പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഭരണസമിതിയുണ്ട് ഈ ഭരണസമിതിയറിയാതെ സ്വന്തമായി ജീവനക്കാരിയെ നിയമിച്ച് അധ്യാപകന്‍ നടത്തിയ ക്രമക്കേട് സംബന്ധിച്ച് ഗ്രാമ പഞ്ചായത്തു സെകട്ടറി ട്രൈബൽ വകുപ്പിനും പൊതുവിദ്യഭ്യാസ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചിട്ടിനടത്തി പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പോലീസ് കേസ് നിലനില്‍ക്കുമ്പോഴാണ് ട്രൈബില്‍ സ്‌കുളിലെ കുട്ടികള്‍ക്കായി അനുവധിച്ച പണം സ്വന്തം ഭാര്യയുടെ പേരില്‍ തട്ടിയെടുത്തത്. വിവിധ ഘട്ടങ്ങളിലായാണ് പാചക്കാരിയുടെ പേരില്‍ ഇയാള്‍ പണം തട്ടിയത്. നിലവില്‍ സ്‌കൂളില്‍ കഞ്ഞിവെയ്ക്കുന്നതിന് കുടിനിവാസിയുണ്ടെങ്കിലും ഇവര്‍ക്ക് മുന്നുമാസമായി ശബളം നല്‍കിയിട്ടില്ല. മാത്രമല്ല ഒരുദിവസം ഇവര്‍ക്ക് 100 രൂപയാണ് നല്‍കിയിരുന്നത്. വിദ്യാലയത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയവകയിലും തിരിമറിനടന്നതായാണ് സൂചന. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് പലചരക്ക് വാങ്ങേണ്ടത് സപ്ലേ-കോയില്‍ നിന്നാണ്.
എന്നാല്‍ മൂന്നാറിലെ ഓള്‍മാര്‍ട്ടെന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ബില്ലാണ് ട്രഷറിയില്‍ നിന്നും മാറുന്നത്. പഞ്ചായത്തിന്റെ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയാണ് കുടികളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് അധിക്യതര്‍ പറയുന്നത്.
മുളകുതറ കുടിയിലും സൊസൈറ്റിക്കുടിയിലുമാണ് നിലവില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 34 കുട്ടികള്‍ വീതമാണുള്ളത്. എന്നാല്‍ മുളകുതറ സ്‌കൂളില്‍ ഒരുവര്‍ഷത്തെ ചിലവ് 47000 രൂപയായിരിക്കെ സൊസൈറ്റിക്കുടിയില്‍ ചിലവഴിച്ചത് 5 ലക്ഷത്തിലധികമാണ്. ഇവിടെ ഫണ്ട് ചിലവഴിച്ചതില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും ആരോപണമുണ്ട്. രാജ്യത്തെ ആദ്യ സംപുരാണ ഗോത്ര വർഗ്ഗ പഞ്ചായത്തായ ഇടമലകുടിയിൽ നിറവാത്തി ആദിവാസികുടുംബങ്ങൾ സാമ്പത്തിക തകർച്ചയിൽ നാറ്റം തിരിയുമ്പോഴും . പണമില്ലാത്തതിനാൽ ആദിവാസികുട്ടികൾ പാതിവഴിയിൽ പഠനം ഉപേഷിക്കുമ്പോഴും ഒരു സംഘം സർക്കാർ ജീവനക്കാർ ആദിവാസി സേവനം എന്നപേരിൽ കുടിയിലെത്തുകയും ആദിവാസികളെ കൊള്ളയടിക്കുകയുമാ ചെയ്യുന്നത് . അടിസ്ഥാന സ്വുകാര്യങ്ങളുടെ അഭാവത്തിൽ , 121 കുട്ടികളാണ് കഴിഞ്ഞ അധ്യയന വർഷം ഇടമക്കുടിയിൽ പഠനം ഉപേഷിച്ചത്