കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി ? എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി.
ഇഡിയുടെ വെളിപ്പെടുത്തല്ർ പാടെ നിഷേധിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്‍ മാധ്യമപ്രവര്ർത്തകരോട് പ്രതികരിച്ചത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് എംകെ കണ്ണൻ വ്യക്തമാക്കി. പൂർണ്ണ ആരോഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ പറഞ്ഞു
കൊച്ചി | കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു.
അതേ സമയം, ഇഡിയുടെ വെളിപ്പെടുത്തല്ർ പാടെ നിഷേധിച്ചു കൊണ്ടായിരുന്നു എംകെ കണ്ണന്‍ മാധ്യമപ്രവര്ർത്തകരോട് പ്രതികരിച്ചത്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് എംകെ കണ്ണൻ വ്യക്തമാക്കി. പൂർണ്ണ ആരോഗ്യവാനാണ്, ദേഹാസ്വാസ്ഥ്യമില്ലെന്നും കണ്ണൻ പറഞ്ഞു.തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടെന്നു ഇ ഡി പറയുന്നത് തന്റെ കുടുംബത്തെ ഭയപെടുത്താനാണ് , ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും ഇഡി എപ്പോൾ വിളിപ്പിച്ചാലും വരുമെന്നും കണ്ണൻ വിശദമാക്കി.
“ചോദ്യംചെയ്യല്‍ വളരെ സൗഹാര്‍ദ്ദപരമായിരുന്നു. മുമ്പ് പറഞ്ഞ കാര്യം വിട്ട് തനിക്കൊന്നും പറയാനില്ല. എനിക്കൊരു അസുഖവുമില്ല പൊന്നുസുഹൃത്തേ. എന്റെ മക്കളേയും കുടുംബത്തേയും ഭയപ്പെടുത്താന്‍ വേണ്ടി പറഞ്ഞതാവും. ഒരു ശാരീരക അസ്വസ്ഥതയും ഇല്ല. ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ആരാ പറഞ്ഞത് എനിക്ക് വിറയല്‍ ഉണ്ടെന്ന്?…ഒരു പ്രശ്‌നവുമില്ലായിരുന്നു. നിങ്ങള്‍ ആവശ്യമില്ലാത്തത് കൊടുക്കേണ്ടകാര്യമില്ല. രണ്ടു സര്‍ജറി കഴിഞ്ഞ ആളാണ് ഞാന്‍. വേറെ എനിക്ക് അതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. വേണമെങ്കില്‍ നിങ്ങളേക്കാള്‍ നന്നായിട്ട് ഓടാം. എനിക്ക് അങ്ങനെ യാതൊന്നുമില്ല. അവരുടെ ഔദാര്യവും ഉണ്ടായിട്ടില്ല. അവര്‍ പറയുന്ന ദിവസം വീണ്ടും ചോദ്യം. വരും. ബാങ്കിന്റെ ഒരു ഇടപാടും വെളിപ്പെടുത്താന്‍ പാടില്ല’:-കണ്ണൻ വിശദമാക്കി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) ഇന്ന് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു. ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് എം കെ കണ്ണന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂർ വിഷയവുമായി ബന്ധമില്ലെന്നായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം.
ഇത് രണ്ടാം തവണയാണ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം. എം കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.
കിരണും സതീഷ്കുമാറും തമ്മിലുള്ള കള്ളപ്പണ കൈമാറ്റം കണ്ണന്‍റെയും എ സി മൊയ്തീന്‍റെയും അറിവോടെയാണെന്നും ഇഡി സംശയിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതർ ഇടപെട്ട തട്ടിപ്പെന്ന ഇഡി വ്യക്തമാക്കുമ്പോൾ ആരൊക്കെയാണ് ആ ഉന്നതർ എന്ന ചോദ്യവും ശക്തമാകുകയാണ്. സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷമാണ് കണ്ണനെ വീണ്ടും വിളിപ്പിക്കുന്നത്.