ഇ ഡി സുരേഷ് ഗോപിക്കായി തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു ,എ സി മൊയ്തീന്‍

ഇഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാൻ വേണ്ടിയാണ്. നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാതിരിക്കാൻ വേണ്ടി മനഃപൂർവമായിരുന്നു ഇത്. സഹകരണ ബാങ്കുകൾ എല്ലാം കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങൾ ഇഡിക്കനുസരിച്ച് കഥകൾ മെനയുകയാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീർത്തു. ഉണ്ടെന്ന് പറയാൻ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിർബന്ധിച്ചു":

0

തൃശൂർ | കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍. തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ വിമര്‍ശനം. ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോള്‍ നടത്തുന്നതെന്നും എ സി മൊയ്തീന്‍ പൊതുവേദിയില്‍ കുറ്റപ്പെടുത്തി.സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്‌നം. ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്.
“ഇഡി കരുവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്റെ പ്രവർത്തനം തടയാൻ വേണ്ടിയാണ്. നിക്ഷേപങ്ങൾ തിരിച്ചുപിടിക്കാതിരിക്കാൻ വേണ്ടി മനഃപൂർവമായിരുന്നു ഇത്. സഹകരണ ബാങ്കുകൾ എല്ലാം കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളാക്കി ഇഡി ചിത്രീകരിച്ചു. മാധ്യമങ്ങൾ ഇഡിക്കനുസരിച്ച് കഥകൾ മെനയുകയാണ്. അരവിന്ദാക്ഷന്റെ അമ്മയ്ക്ക് നിക്ഷേപം ഉണ്ടെന്ന് വരുത്തി തീർത്തു. ഉണ്ടെന്ന് പറയാൻ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിർബന്ധിച്ചു”:- എസി മൊയ്തീൻ പറഞ്ഞു.

‘ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്. സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.ഇഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരിൽ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കിൽ നടത്തട്ടെ, എന്തിനാണ് തൃശ്ശൂരെന്നും എ സി മൊയ്തീൻ ചോദിച്ചു.

You might also like

-