സംസ്ഥാന സർക്കാരിനെ കുരുക്കാൻ പുതിയ നീക്കങ്ങളുമായി കേന്ദ്ര ഏജൻസി വൻ കിട പദ്ധതികളിൽ വിശദാംശം തേടി ചിഫ് സെകട്ടറിക്ക് കത്ത്
കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇമൊബിലിറ്റി തുടങ്ങി സർക്കാരിന്റെ നാല് വൻ പദ്ധതികളെ പറ്റിയാണ് അന്വേഷണം. ഈ പദ്ധതികളുടെ മറവിൽ വൻ കമ്മിഷൻ ലഭിച്ചുണ്ടെന്നാണ് നിഗമനം.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കാൻ കേന്ദ്ര ഏജൻസികൾ അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യപിപ്പിക്കുന്നതു ഇതിന്റെ ഭാഗമായി എം. ശിവശങ്കര്‍ മുന്‍കൈയെടുത്ത വന്‍പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷണം ആരംഭിച്ചു . ഇതുമായി ബന്ധപെട്ടു ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്മെന്റ് കത്തുനല്‍കി. കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്‍ടൗണ്‍, ഇമൊബിലിറ്റി തുടങ്ങി സർക്കാരിന്റെ നാല് വൻ പദ്ധതികളെ പറ്റിയാണ് അന്വേഷണം. ഈ പദ്ധതികളുടെ മറവിൽ വൻ കമ്മിഷൻ ലഭിച്ചുണ്ടെന്നാണ് നിഗമനം. ഇതിൽ മറ്റ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.
വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുള്ളത് . പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. ധാരണാ പത്രം, പങ്കാളികള്‍, ഏറ്റെടുത്ത ഭൂമി, ഭൂമിക്ക് നല്‍കിയ വില തുടങ്ങിയവ വിശദമാക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എം ശിവശങ്കറിന് പുറമേ മറ്റ് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നുണ്ടെന്നാണ് വിവരം.
സ്വപ്ന പദ്ധതികളുടെ മറവില്‍ ശിവശങ്കറുമായി ബന്ധപ്പെട്ട ചിലര്‍ റിയൽ എസ്റ്റേറ്റ് കച്ചവടവും നടത്തിയതായി എൻഫോഴ്സ്മെന്‍റിന് വിവരം ലഭിച്ചതായാണ് സൂചന . എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്റെ അന്വേഷണം സ്വര്‍ണക്കടത്ത് കേസിന് അപ്പുറത്തേക്ക് സര്‍ക്കാരിനെതിരെ നീളുന്നതിന്‍റെ സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കൾ സംബന്ധിച്ചും, എൻഫോസ്മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകൾ, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന നടക്കുന്നത്. സ്വന്തം പേരിൽ ലോക്കർ അടക്കം ഉണ്ടോ എന്നും എൻഫോഴ്സ്മെൻ്റ് അന്വേഷിക്കുന്നുണ്ട്. അതേസമയം സംസ്ഥാനസർക്കാർ നടപ്പാക്കിയ പദ്ധതികളെ അന്വേഷണം വിവാദവും വൻതോതിൽ മുതലെടുക്കാനാണ് ബി ജെ പി ശ്രമിക്കയുന്നത്