ഇ ഡി നോട്ടീസ് ഐസിസിന്റെ ഹർജി എന്ന് പരിഹണിക്കും

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധി ചോദ്യം ചെയ്ത് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചിൻ്റെ ഉത്തവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

0

കൊച്ചി| ഇ ഡി ക്കെതിരെ മുൻ ധനകാര്യ മന്ത്രി തോമസ് ഐസിസി നൽകിയ ഹർജി എന്ന് കോടതി പരിഹണിക്കും കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം അന്വേഷിക്കുന്ന ഇഡിയുടെ സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത് . കിഫ്ബിയുടെയും ഡോ. ടിഎം തോമസ് ഐസകിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി ഇന്ന് പരി​ഗണിക്കുക. ഹര്‍ജികൾ ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ബെഞ്ചാണ് വാദം കേള്‍ക്കുക. കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താര്‍, ജയദീപ് ഗുപ്ത എന്നിവര്‍ ഹാജരാകും. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരാവുന്നത് . ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഡോ ടിഎം തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് ഇഡിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ നിലപാട്. കേസില്‍ ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. മസാല ബോണ്ട് തീരുമാനം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് എന്നുമാണ് കിഫ്ബിയുടെ വാദം.

കിഫ്ബിയിലെ ഫെമ നിയമലംഘന കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു. ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. സിംഗിൾ ബെഞ്ചിൻ്റെ ഈ വിധി ചോദ്യം ചെയ്ത് ഇഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും സിംഗിൾ ബെഞ്ചിൻ്റെ ഉത്തവ് ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. തോമസ് ഐസക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇഡിക്ക് വിശാലമായി അന്വേഷിക്കാമെന്നുമായിരുന്നു ഡിവിഷൻ ബഞ്ചിൻ്റെ നിലപാട്. മസാല ബോണ്ടിലെ ഫെമ നിയമ ലംഘനത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് ഏപ്രില്‍ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് ടി ആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചത്. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്ന് കാണിച്ചു നല്‍കിയ സമന്‍സാണ് കിഫ്ബിയും തോമസ് ഐസക്കും സിംഗിൾ ബെഞ്ചിൽ ചോദ്യം ചെയ്തത്. ആവശ്യപ്പെട്ട രേഖകളുടെ പകര്‍പ്പ് കൈമാറിയെന്നാണ് കിഫ്ബിയുടെ വിശദീകരണം. മന്ത്രിയായിരുന്നത് മൂന്ന് വര്‍ഷം മുന്‍പാണെന്നും കിഫ്ബിയുടെ തീരുമാനങ്ങളെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം. ഫെമ നിയമലംഘനത്തില്‍ അന്വേഷണം നടത്താന്‍ ഇഡിക്ക് അധികാരമില്ലെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. കിഫ്ബി നല്‍കിയ രേഖകളില്‍ നിന്ന് ചില കാര്യങ്ങളില്‍ വ്യക്തത വന്നിട്ടുണ്ടെന്നും തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ഇഡിയുടെ നിലപാട്.കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനം; ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

You might also like

-