ഇ ഡി ക്ക് നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്
ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് എൻഫോഴ്സ്മെന്‍റിനോട് വിശദീകരണം തേടാൻ നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്
തിരുവനന്തപുരം : സംസ്ഥാനസർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിഉൾപ്പെടെ ജനക്ഷേമപദ്ധതികളുടെ ഫയലുകൾ ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്നടപടിക്കെതിരെ നിയമസഭ പ്രിവിലേജ് ആന്‍റ് എത്തിക്സ് കമ്മിറ്റിയുടെ നോട്ടീസ്. സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി യുമായി ചേർന്ന് അട്ടിമറിക്കാൻ ഇ ഡി ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന്ണ് സർക്കാർ നോട്ടീസിൽ ആരോപിക്കുന്നത് വികസന പദ്ധതികളുടെ ഫയലുകൾ ഇ ഡി ആവശ്യപ്പെട്ടത് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നുത് .
ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് എൻഫോഴ്സ്മെന്‍റിനോട് വിശദീകരണം തേടാൻ നിയമസഭാ എത്തിക്സ് കമ്മിറ്റി തീരുമാനിച്ചത്.ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം സഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു .ഇത് പരിശോധിച്ചാണ് പ്രവിലേജ് കമ്മിറ്റി ഇഡിക്ക് നോട്ടീസ് നല്‍കാന്‍ തിരുമാനിച്ചത്നോട്ടീസിന് എത്രയും വേഗം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.