കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു.

ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇബ്രാഹിം കുഞ്ഞിന് ഇ ഡി കഴിഞ്ഞ ദിവസ്സം നോട്ടീസ് നൽകിയിരുന്നു ഇതുപ്രകാരം പതിനൊന്നുമണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് എൻഫോഴ്സ്മെൻ്റ് ഓഫീസില്‍ ഹാജരായത്

0

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്യുന്നു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെയാണ് ഇടപാട്. പാലാരിവട്ടം പാലം കോഴപ്പണവും ഇതിലുണ്ടെന്ന് ആരോപണം. ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇബ്രാഹിം കുഞ്ഞിന് ഇ ഡി കഴിഞ്ഞ ദിവസ്സം നോട്ടീസ് നൽകിയിരുന്നു ഇതുപ്രകാരം പതിനൊന്നുമണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് എൻഫോഴ്സ്മെൻ്റ് ഓഫീസില്‍ ഹാജരായത്.നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്‍റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിത്. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടആരോപണം നിലനിൽക്കെയാണ് . ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് .കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാന്‍ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

You might also like

-