ഇ ഡി ചിലരുടെ ഇംഗിതം നിറവേറ്റാൻ ശ്രമിക്കുന്നു മുഖ്യമന്ത്രി

സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കെതിരെ ആരോപണ ശരങ്ങള്‍ എയ്യുന്നു. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താം. എന്നാല്‍ ഇതിന് പരിധികളുണ്ട്.  സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

0

തിരുവനന്തപുരം:  അന്വേഷണ ഏജന്‍സികള്‍ പ്രഫഷണല്‍ വഴികള്‍ വിട്ട് ചിലരുടെ ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീങ്ങുകയാണെന്നു ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നു. അന്വേഷണ ഏജൻസി സ്വികരിക്കേണ്ട സാമാന്യ രീതി പോലും ഉണ്ടാകുന്നില്ല. മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തരുത്ന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്കെതിരെ ആരോപണ ശരങ്ങള്‍ എയ്യുന്നു. തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്താം. എന്നാല്‍ ഇതിന് പരിധികളുണ്ട്.  സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അതില്‍ സമഗ്രന്വേഷണമാണ് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടത്. ഇതിന് സംസ്ഥാനം പിന്തുണയും നല്‍കാം എന്ന് അറിയിച്ചു. അന്വേഷണം നിയപരമായ വഴിയില്‍ നീങ്ങുമെന്നാണ് കരുതിയത്. അന്വേഷണം ആദ്യഘട്ടത്തില്‍ നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ തുടര്‍ന്നുള്ള അന്വേഷണം പ്രതീക്ഷകള്‍ അസ്ഥാനത്താണ് എന്ന ചിന്ത ഉണ്ടാക്കുന്ന രീതിയിലാണ്.

അന്വേഷണം പുരോഗമിക്കുമ്പോള്‍ എന്തെങ്കിലും വെളിച്ചത്താകുമോ എന്നതാണ് സംസ്ഥാന സര്‍ക്കാറിന് ഭയമാണ് എന്ന വ്യാപക പ്രചാരണം നടത്തുന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. അന്വേഷണം ഒരു ഏജന്‍സി രഹസ്യമായി നടത്തേണ്ടതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് കാര്യങ്ങള്‍. അന്വേഷണം എങ്ങനെ പോകും എന്നത് അന്വേഷണ ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നു. അവര്‍ എന്താണോ പ്രഖ്യാപിക്കുന്നത് അത് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ നീങ്ങുന്നു.

You might also like

-