ഇഡി ലക്ഷ്യംവക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ
ഇഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് 20l9 ഏപ്രിലിൽ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നു. എന്ത് കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് വെളിപ്പെടുത്തുന്നില്ല ?. ആ സമയത്ത് കൊച്ചിയിൽ ബാഗിൽ എത്തിയത് ഭക്ഷ്യ വസ്തുക്കളാണ്. ശിവശങ്കർ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മിഷണറെയെന്നും അഭിഭാഷകൻ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ലക്ഷ്യം വക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫ്സെന്നു ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പ്രതികളെ ഭയപ്പെടുത്തി എഴുതുന്ന മൊഴികൾ മാത്രമാണ് അന്വേഷണ ഏജൻസി കൊഡത്തിയിൽ തെളിവായി ഹാജരാക്കിയിട്ടുള്ളത്
കള്ളക്കടത്തിനെ കുറിച്ച് സ്വപ്ന പറഞ്ഞ് ശിവശങ്കറിന് അറിയാമായിരുന്നു എന്ന ഇഡി വാദത്തിന്റെ ചുവട് പിടിച്ചാണ് കോടതിയിൽ പ്രതിഭാഗം അഭിഭാഷകൻ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇ ഡി ലക്ഷ്യം വയ്ക്കുന്നതെന്ന് ആവർത്തിച്ചത് .സ്വപനക്ക് ലഭിച്ച വരുമാനം ലോക്കറിൽ സൂക്ഷിക്കാൻ നിർദേശിച്ചത് ശിവശങ്കറാണ് എന്ന സ്വപ്നയുടെ മൊഴി മാത്രമെന്ന് ഉള്ളതെന്ന് എം ശിവശങ്കറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ കള്ളകടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കർ സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട മനസിലാകുന്നതെന്നായിരുന്നു പ്രോസിക്യുഷന് കോടതിയെ അറിയിച്ചുത് .
സ്വപ്ന കള്ളക്കടത്തു തുടങ്ങുന്നതിന് മുൻപ് തന്നെ
ലോക്കർ തുടങ്ങിയിരുന്നു ,കള്ളക്കടത്തിന് ഗൂഢാലോചന തുടങ്ങുന്നത് 20l9 ജൂണിൽ മാത്രമാണ്. എന്നാൽ ലോക്കർ തുറന്നത് 2018 ഓഗസ്റ്റിലാണെന്നും എം ശവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിനെ എങ്ങനെ കളളക്കടത്തുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ്പ്രതിഭാഗം കോടതിയിൽ ചോദിച്ചു .ദിവസ്സങ്ങളായുള്ള ഇ ഡി ഉദ്യോഗസ്ഥരുടെ കടുത്ത മാനസികപീഡനവും സമർദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നൽകിയത് . 4 മാസമായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ജയിൽ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് മൊഴി എടുത്തതെന്ന് പ്രോസിക്യുഷന് കോടതിയെ അറിയിച്ചു .
ഇതിൽനിന്നെല്ലാം മനസിലാക്കേണ്ടത് സ്വര്ണക്കടത്തിനപ്പുറത്തേക്ക് ആൺവേഷണ ഏജൻസികൾ രാഷ്ട്രീയ ലക്ഷ്യത്തെ വച്ച് നിങ്ങുകയാണെന്നും പ്രതിഭാഗം കുറ്റപ്പെടുത്തി
ഇഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് 20l9 ഏപ്രിലിൽ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നു. എന്ത് കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് വെളിപ്പെടുത്തുന്നില്ല ?. ആ സമയത്ത് കൊച്ചിയിൽ ബാഗിൽ എത്തിയത് ഭക്ഷ്യ വസ്തുക്കളാണ്. ശിവശങ്കർ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മിഷണറെയെന്നും അഭിഭാഷകൻ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു .