സാധാരണകർകുള്ള ഭവന പദ്ധതിയുമായി ഈസ്റ്റേൺ ഗ്രൂപ്പ് നന്മ ഭവന പദ്ധതിയിൽ 2500 കോടി നിക്ഷേപമിറക്കും

നന്മ ഭവന പദ്ധതിക്കായി ആദ്യഘട്ടം 2500 കോടിയുടെ നിക്ഷേപമിറക്കാനാണ് നന്മ പ്രോപ്പർട്ടി ലക്ഷ്യമിടുന്നത്ന്നു ഈസ്റ്റേൺ ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ നവാസ് മീരാൻ പറഞ്ഞു

0

കൊച്ചി :ഈസ്റ്റേൺ ഗ്രൂപ്പിന്റെ ഭാഗമായ നന്മ പ്രോപ്പർട്ടീസ് അഫോഡബിൾ ഹൗസിങ് മേഖലയിലേക്ക് ചുവടു വക്കുന്നു. സാധാരണക്കാരുടെ ബജറ്റിന് ഉതുക്കുന്ന ഭവന പദ്ധതികളാണ് കമ്പനി ആദ്യഘട്ടം നിർമ്മിക്കാൻ ഉദ്ദേശിക്കയുന്നത് സാധാരണക്കാർക്കുള്ള വീടുകളുടെ നിര്മ്മാണത്തിന് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യപിച്ച സാഹചര്യത്തിലാണ് ഈസ്റ്റേൺ ഗ്രൂപ് ഈ മേഖലയിലേക്ക് ചുവടുവക്കുന്നത് .നന്മ ഭവന പദ്ധതിക്കായി ആദ്യഘട്ടം 2500 കോടിയുടെ നിക്ഷേപമിറക്കാനാണ് നന്മ പ്രോപ്പർട്ടി ലക്ഷ്യമിടുന്നത്ന്നു ഈസ്റ്റേൺ ഗ്രൂപ് ഓഫ് കമ്പനി ചെയർമാൻ നവാസ് മീരാൻ പറഞ്ഞു “കമ്പനി സാധാരണകർക്കുള്ള വീടുകളുടെ നിര്മ്മാണം നടത്തുന്നത് ഇത്ആദ്യമല്ല ഇടുക്കിജില്ലയിലെ അടിമാലിയിൽ 217 പേർക്ക് താമസിക്കാവുന്ന ഫ്ലറ്റു നിർമ്മിച്ച് നൽകുകയുണ്ടായി തൊഴിൽവകുപ്പിന്റെ കിഴിൽ ഭവനം ഫൗണ്ടേഷൻവഴി യുള്ള ജെനിനീ സുരക്ഷാ പദ്ധിതി പ്രകാരമമുള്ള  ഫ്ലാറ്റ്കെട്ടിടമാണ് നിർമ്മിച്ചു  നൽകിയത് .

കേരളത്തിലെ പ്രധാന നഗരങ്ങൾ കേന്ദ്രികരിച്ചു 700 ചതുരശ്ര അടിമുതൽ 1000 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടങ്ങൾ 20 ലക്ഷം മുതൽ 35 ലക്ഷം വരെ രൂപക്ക് സാധാരണക്കാർക്ക് ലഭ്യമാക്കാനാണ് നന്മ പ്രോപെറ്റീസ് ലക്ഷ്യമിടുന്നതെന്ന് . വിലകുറച്ചു സാധാരണക്കാർക്ക് വീടുകൾ നിർമ്മിച്ചു നൽകുമ്പോൾ നിലവാരത്തിൽ ഒട്ടും കുറവ്
വരുത്താതെ മനോഹരങ്ങളായ വീടുകൾ നിർമ്മിച്ച് നല്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നു നന്മ പ്രോപ്പർട്ടീസ് മാനേജ്‌ജിങ് ഡയറക്റ്റർ അഷീർ പാണക്കാട് പറഞ്ഞു. ആദ്യഘട്ടത്തിൽ കേരളത്തിലെ വിവിധ നഗരണങ്ങളിലായി 7500 കെട്ടിടങ്ങളാകും നിർമ്മിക്കുക
നന്മ വില്ലകൾക്കൊപ്പം ഗുണഭോയ്‌ക്താക്കൾക്കായി ആരോഗ്യ പരിപാലനത്തിന് ആശുപത്രികൾ ഐ ടി ഹബ്ബുകൾ തുടങ്ങിയവയും മാറ്റ് അനുബന്ധ ആധുനിക സൗകര്യങ്ങൾ ഉണ്ടാകും

ഈസ്റ്റേൺഗ്രൂപ് നിര്മാണമേഖലയിലേക്ക് ചുവടു വെക്കുന്നതിന്റെ ഭാഗമായി ടൗൺ ഷിപ്പുകൾ ആശുപത്രികൾ പാർപ്പിട സമുച്ഛയങ്ങൾ ഫോൿടറികൾ വ്യവസായ കേന്ദ്രങ്ങൾ ടൂറിസം മേഖലകളിൽ റിസോർട്ടുകൾ എന്നിവയും നിര്മ്മിക്കാനാണ് ലക്ഷയമിടുന്നത്

You might also like

-