പാക് അധീന കശ്മീരിൽ ഭൂകമ്പം 26 മരണം; 300-ലേറെ പേര്‍ക്ക് പരിക്ക്
ക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക് അധീന കശ്മീരിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും അനുഭവപ്പെട്ടത്.
ഡൽഹി :പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ 26 മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക് അധീന കശ്മീരിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങളും, റോഡുകളും തകര്‍ന്നിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന അടക്കമുള്ളവിടങ്ങളില്‍ പ്രകമ്പനം ഉണ്ടായി.
പാകിസ്ഥാനിലെ മിർപുറിലും പ്രാന്തപ്രദേശങ്ങളിലും 19 ലധികം പേർ മരിച്ചെന്ന് മിർപുർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സർദാർ ഗുൾഫാറാസ് ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
റിക്ടർ സ്കെയിലിൽ 5 .8 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രഭവ കേന്ദ്രം ഇസ്ലാമാബാദിൽ നിന്നും 120 കിലോ മീറ്റർ അകലെയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യാ-പാക് അതിർത്തിയോട് ചേർന്നു കിടക്കുന്ന പട്ടണമായ റാവൽപിണ്ടിയിൽ ഭൂചലനം വൻനാശനഷ്ടമുണ്ടാക്കിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി തലവൻ ജെ.എൽ ഗൗതം വ്യക്തമാക്കി