ഇടുക്കിയിൽ വീണ്ടും ഭൂചലനം.ആശങ്കവേണ്ടന്ന് കെ എസ് ഇ ബി

ഇടുക്കി ഡാമിന്റെ പരിസരങ്ങളിൽ രാത്രി 7.22 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയും പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നുറിക്ടർ സ്കേലിൽ 1 .5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കി അണക്കെട്ടിന് സമീപമുള്ള കല്യാണതണ്ട് മലനിരകളാണ്

0

ചെറുതോണി :ഇടുക്കിയിൽ വീണ്ടും ഭൂചലനം. ഇടുക്കി ഡാമിന്റെ പരിസരങ്ങളിൽ രാത്രി 7.22 ഓടെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാത്രിയും പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു റിക്ടർ സ്കേലിൽ 1 .5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കി അണക്കെട്ടിന് സമീപമുള്ള കല്യാണതണ്ട് മലനിരകളാണ് .ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രണ്ട് തവണയാണ് നേരിയ ഭൂചലനം ഉണ്ടായത്. നേരിയ പ്രകമ്പനത്തോടെയുള്ള ശക്തമായ മുഴക്കം ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. രാത്രി 10:15നും 10:25നുമാണ് പ്രകമ്പനമുണ്ടായത്.

ഡാം ടോപിലുള്ള ചില വീടുകളുടെ ഭിത്തിയില്‍ വിള്ളലുണ്ടായത് പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടാക്കി. റിക്ടർ സ്കെയിലില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം കുളമാവ് എന്നാണ് കണ്ടെത്തിയത്. 15 സെക്കന്‍ഡ് സമയമാണ് രേഖപ്പെടുത്തിയത്. ചെറു തീവ്രതയാണ് രേഖപ്പെടുത്തിയതെങ്കിലും വർഷങ്ങള്‍ക്ക് ശേഷം ഇടുക്കി ഡാമിനോട് ചേർന്നുണ്ടായ ഭൂചലനം സംബന്ധിച്ച് പഠനം ആവശ്യമെന്ന് വിദഗ്ധർ പറയുന്നു.അതേസമയം ഇന്നലെ യുണ്ടായ ചലങ്ങളുടെ തുടർ ചലമാണ് വീണ്ടും ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു ഇനിയും ചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലാനും അധികൃതർ വ്യ്കതമാക്കി

You might also like

-