ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് രമേശ് ചെന്നിത്തല
4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി വൻ അഴിമതിയാണ് സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് വിക്കുള്ള കമ്പനിക്ക് കരാർ നൽകിയത് ഗതാഗത മന്ത്രി അറിഞ്ഞിട്ടുണ്ടോ
തിരുവനതപുരം :സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതി വെളിപ്പെടുത്തുന്നുവെന്ന മുഖവുരയോടെ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനം ആരംഭിച്ചത് ഇ–മൊബൈലിറ്റി പദ്ധതിയില്‍ ഗുരുതര അഴിമതിയുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 4500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയിലാണ് അഴിമതി വൻ അഴിമതിയാണ് സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് വിക്കുള്ള കമ്പനിക്ക് കരാർ നൽകിയത് ഗതാഗത മന്ത്രി അറിഞ്ഞിട്ടുണ്ടോ എന്ന് ഗതാഗത മന്ത്രി വ്യ്കതമാക്കണംക്യാബിനറ്റ് തീരുമാനം ഇല്ലാതെയാണ് കമ്പനിക്ക് കരാർ നൽകിയത് ക്യാബിനറ്റിനെ മറികടന്നു തീരുമാനമെടുക്കാൻ ആരാണ് മുഖ്യമന്ത്രിക്ക് അവകാശം കൊടുത്തത് ?
കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.പി.ഷാ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എല്ലാ എതിര്‍പ്പും നിലനില്‍ക്കുമ്പോഴാണ് നിരോധനമുളള ബഹുരാഷ്ട്രാ കമ്പനിക്ക് കരാര്‍ നല്‍കാനുള്ള തീരുമാനം എടുത്തത്. മാനദണ്ഡങ്ങളെ പൂര്‍ണമായും കാറ്റില്‍പറത്തിയാണ് കരാറിനുപിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞുഅതേസമയം കോവിഡ് കാലത്ത് ഗതാഗതവകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഇ-മൊബിലിറ്റി പോളിസി സർക്കാർ അംഗീകരിച്ചതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ കുറിച്ച് പഠിച്ചിട്ട് മറുപടി പറയും. ഈ പറയുന്ന കമ്പനിയുമായി താൻ ചർച്ച നടത്തിയിട്ടില്ലെന്നും 3000 ബസ് വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു