ഇ ഡി ബിനീഷിനെയും ശിവശങ്കറിനേയും ഭീഷണിപ്പെടുത്തുന്നുവെന്ന് പി.ജയരാജന്.
കേന്ദ്ര ഏജന്‍സികളുടെ ഹീനമായ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കും. ബി.ജെ.പിയുടെ രാഷ്ട്രീയ കാര്യപരിപാടി നടപ്പാക്കുന്നതിലേക്കാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ വഴിമാറിയിട്ടുള്ളതെന്നും പി. ജയരാജൻ.
കണ്ണൂർ :ബിനീഷിനെയും ശിവശങ്കറിനേയും ഭീഷണിപ്പെടുത്തുന്നുവെന്ന് പി.ജയരാജന്. ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയമൊഴി രേഖപ്പെടുത്താന്‍ ഭീഷണിയും പ്രലോഭനവും നടത്തുന്നു. കേന്ദ്ര ഏജന്‍സികളുടെ ഹീനമായ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കും. ബി.ജെ.പിയുടെ രാഷ്ട്രീയ കാര്യപരിപാടി നടപ്പാക്കുന്നതിലേക്കാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ വഴിമാറിയിട്ടുള്ളതെന്നും പി. ജയരാജൻ.കേരളത്തിലെ ഐ.ടി മേഖലയിലും മോട്ടോർ വാഹന മേഖലയിലും പ്രവേശിച്ച് കൊള്ളയടിക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപര്യമാണ് പുറത്തുവരുന്നത്. വിദേശത്തു നിന്ന് സ്വർണ്ണം അയച്ചവരോ വാങ്ങിയവരോ ചിത്രത്തിലില്ല. ആർ.എസ്.എസ് ചാനലിന്റെ മേധാവി വാർത്തകളിൽ പോലുമില്ല. അന്വേഷണ ഏജൻസികൾ പുറത്ത് വിടാൻ പാടില്ലാത്ത മൊഴികൾ പോലും വ്യാഖ്യാനങ്ങളോടെ പുറത്ത് വിടുന്നുവെന്നും പി.ജയരാജന് പറഞ്ഞു.