നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആട്ടി മറിക്കാൻ ശ്രമിക്കുന്നു ,ഡിവൈ എസ് പി ബൈജു പൗലോസിന്റ ഫോൺ കോളുകളും പിടിച്ചെടുത്തു പരിശോധിക്കണം .ദീലീപ് മുഖ്യമന്ത്രിക്ക് പരാതി നൽകി
കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയ അന്വേഷണ ഉദ്യോഗസ്ഥനും കേസിലെ സാഷിയുമായ ബൈജു പൗലോസും തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ബാലേന്ദ്രകുമാറും തമ്മിൽ ഗുഡാലോചന നടത്തിയിട്ടുണ്ട് .കേസ് കോടതിയുടെ പരിഗണയിൽ ഇരിക്കെ സ്വകാര്യ ചാനൽ കേസുമായി ബന്ധപ്പെടുത്തി താനുമായി തെറ്റി പിരിഞ്ഞ ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം സംപ്രേഷണം നടത്തിയത് കേസ് അട്ടിമറിക്കാനാണ്.
കൊച്ചി | നടിയെ അക്രമിച്ചെന്ന കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമികയുമാണെന്ന് ആരോപിച്ചു നടൻ ദീലീപ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്കുംഡി ജി പി ക്കും പരാതി നൽകി . 2017 ൽകേസിന്റെഅന്വേഷണ നടത്തിയ ഇപ്പോഴത്തെ ആലപ്പുഴ സി ബി സി ഐ ഡി ഡി വൈ എസ് പി ബൈജു പൗലോസ് കേസ് അട്ടിമറിക്കുന്നതായാണ് പരാതി . ദീലിപിനെ പ്രതിയായി ചേർക്കപ്പെട്ടിട്ടുള്ള അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്തട്ടുള്ള 297 / 2017 നമ്പർ കേസിൽ അന്വേഷണ ഉദ്യാഗസ്ഥനായ ബൈജു പൗലോസിന്റെ സാക്ഷി വിസ്താരം മാത്രം ബാക്കി നിൽക്കെ കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നും കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു വിചാരണകോടതിയെ സമീപിത് .കേസ് അട്ടിമറിക്കാനാണെന്നും ഇതിനു പിന്നിൽ ഗുഡാലോചനയുണ്ടന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ദീലീപ് ആരോപിക്കുന്നു .
കേസിൽ പുനഃരന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയ അന്വേഷണ ഉദ്യോഗസ്ഥനും കേസിലെ സാഷിയുമായ ബൈജു പൗലോസും തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ബാലേന്ദ്രകുമാറും തമ്മിൽ ഗുഡാലോചന നടത്തിയിട്ടുണ്ട് .കേസ് കോടതിയുടെ പരിഗണയിൽ ഇരിക്കെ സ്വകാര്യ ചാനൽ കേസുമായി ബന്ധപ്പെടുത്തി താനുമായി തെറ്റി പിരിഞ്ഞ ബാലചന്ദ്രകുമാറിന്‍റെ അഭിമുഖം സംപ്രേഷണം നടത്തിയത് കേസ് അട്ടിമറിക്കാനാണ്.ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍, വാട്സാപ് ഡീറ്റെയ്ല്‍സ് പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല, അന്വേഷണം ബൈജു പൗലോസിനെ ഏല്‍പിക്കരുത് . പുനരന്വേഷണം നടത്തുമ്പോൾ ബൈജു പൗലോസിന്റെ പങ്ക്കുടി അന്വേഷിക്കണമെന്നും എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ദിലീപ് നല്‍കി പരാതിയിൽ പറയുന്നു .
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്കു പരാതി നല്‍കി.
നടന്‍ ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറും രാജിവച്ചതില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കി.
നടിയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെയാണു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കേസില്‍ പ്രതിയായ ദിലീപിന്‍റെ കൈവശം ഉണ്ടെന്നും ഇതിനു ഗൂഢാലോചന നടത്തിയതു ദിലീപാണന്നുമാണ് ആരോപണം. ഇതിനെത്തുടര്‍ന്നു വിചാരണ നിര്‍ത്തിവച്ചു കേസില്‍ തുടരന്വേഷണം നടത്തണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ വിചാരണക്കോടതിയെ സമീപിച്ചത് . ഇതു കോടതി പരിഗണിക്കാനിരിക്കെയാണു നടിയും ദീലീപും മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.