പഞ്ചായത്തിനെതിരെ തീപ്പന്തമേന്തി ഡിവൈ എഫ് ഐയുടെ മിന്നല്‍ പ്രതിക്ഷേധം

ചെറുതോണിയിലും ടൗണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയും തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്ത വാഴത്തോപ്പ് പഞ്ചായത്ത് ഭരണസമിതിയുടെ കെട്ടുകാര്യസ്ഥതക്കെതിരെയാണ് വിപ്ളവയുവജന പ്രസ്ഥാനത്തിന്റെ പ്രതിക്ഷേധമുയര്‍ന്നത്

0

ചെറുതോണി . ഇടുക്കി ജില്ലാആസ്ഥാനത്തെയും മെഡിക്കല്‍കോളേജിനെയും ഇരുട്ടില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ നടത്തിയ മിന്നല്‍ സമരം ശ്രദ്ദേയമായി . ചെറുതോണിയിലും ടൗണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയും തെരുവു വിളക്കുകള്‍ സ്ഥാപിക്കാത്ത വാഴത്തോപ്പ് പഞ്ചായത്ത് ഭരണസമിതിയുടെ കെട്ടുകാര്യസ്ഥതക്കെതിരെയാണ് വിപ്ളവയുവജന പ്രസ്ഥാനത്തിന്റെ പ്രതിക്ഷേധമുയര്‍ന്നത്. ചെറുതോണി ടൗണ്‍ പൂര്‍ണ്ണമായും ഇരുട്ടിലാണ് സെന്‍ട്രല്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒരുവര്‍ഷമായി തെളിയുന്നില്ല. ഒരാഴ്ച മുന്‍പ് ഡിവൈഎഫ്ഐക്കാര്‍ റീത്ത് വച്ച് പ്രതിക്ഷേധിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്താന്‍ പഞ്ചായത്ത് ഇതുവരെയും തയ്യാറായില്ല. ചെറുതോണി ടൗണ്‍ മുതല്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വരെ സന്ധിയായാല്‍ നടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് . പഞ്ചായത്ത് നോക്കുകുത്തിയായ് മാറിയ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തില്‍ ദീപം തെളിച്ച് സമര ജ്വാല സംഘടിപപ്പിച്ചത്. നൂറുകണക്കിന് യുവാക്കള്‍ സമരത്തില്‍ പങ്കെടുത്തു .ഡിവൈഎഫ്ഐ ഇടുക്കി ബ്ളോക്ക് കമ്മറ്റിയാണ് തീപ്പന്തമേന്തിയ മിന്നല്‍ സമരം സംഘടിപ്പിച്ചത് . കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ടില്‍ നിന്നും രാജിവെച്ച് ഡിവൈഎഫ്ഐയില്‍ ചേര്‍ന്ന ബിനു ബാബുവും ജിന്റു ജോസും ചേര്‍ന്ന് സമരം ഉത്ഘാടനം ചെയ്തു. ഇടുക്കി ബ്ളോക്ക് സെക്രട്ടറി ഡിറ്റാജ് ജോസഫ് ,എബിന്‍ ജോസ്ഫ് , ട്രഷറര്‍ എന്‍ എസ് രജ്ജിത്ത് ,നേതാക്കളായ രതീഷ് ജോര്‍ജ് ,മുകേഷ് മുരളി,ജിഷ്ണു നായര്‍,എ അഭിലാഷ്,എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ചുറ്റി പ്രകടനം നടത്തിയശേഷം മെഡിക്കല്‍കോളേജ് ജംഗ്ഷനിലെത്തിയാണ് സമരം അവസാനിച്ചത്.

അടിക്കുറിപ്പ്: ചെറുതോണിയിലും മെഡിക്കല്‍കോളേജിലും തെരുവുവിളക്കുകള്‍ സ്ഥാപിക്കുത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ തീജ്വാലയേന്തിയ സമരം ബിനു ബാബുവും ജിന്റു ജോസും ഉത്ഘാടനം ചെയ്യുന്നു

You might also like

-