ഡി.വൈ.എഫ്.ഐ ക്ക് ഇനി നാൽപത്തിലും മധുര പതിനേഴ് സംസ്ഥാന സെക്രട്ടറിയായി അഡ്വ.എ.എ.റഹീമിനെയും പ്രസിഡന്റായി എസ് സതീഷിനെയും തിരഞ്ഞെടുത്തു.

85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാലു നിരീക്ഷകരും ഉള്‍പ്പെടും. സൗഹാര്‍ദ്ദ പ്രതിനിധികളില്‍ നാലു പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരാണ്.

0

കോഴിക്കോട് :ഡി വൈ ഫ് എഐ ഭാരവാഹികളുടെ പ്രായം 37 ല്‍ താഴെയായി നിജപ്പെടുത്തുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഇത് 40 ലേക്ക് ഉയര്‍ത്തിയതോടെയാണ് റഹീമിനും സതീഷിനും സാധ്യത തെളിഞ്ഞത്. 619 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ ജില്ലാ സമ്മേളനങ്ങളില്‍ തിരഞ്ഞെടുത്ത 508 പേരും സൗഹാര്‍ദ്ദ പ്രതിനിധികളായ 22 പേരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാലു നിരീക്ഷകരും ഉള്‍പ്പെടും. സൗഹാര്‍ദ്ദ പ്രതിനിധികളില്‍ നാലു പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവരാണ്.

എസ് കെ സജീഷ് ആണ് ട്രഷറര്‍.90 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ് കുമാര്‍, എം വിജിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.
സി ജെ സജിത്ത്, പി കെ മുബഷീര്‍, ഡോ. പ്രിന്‍സി കുര്യാക്കോസ്, രമേഷ് കൃഷ്ണന്‍, സജേഷ് ശശി, എസ് ആര്‍ അരുണ്‍ ബാബു, കെ പി പ്രമോഷ്, കെ ഷാജര്‍, ജെ എസ് ഷിജുഖാന്‍, വി വസീഫ്, ജെയ്ക് സി തോമസ്, എസ് കവിത എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍

കോതമംഗലം കുത്തുകുഴി സ്വദേശിയായ എസ് സതീഷ് സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും യുവജനക്ഷേമ ബോര്‍ഡ് അംഗമാണ്. ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. വിരുത്തേലിമറ്റത്തില്‍ ശശിധരന്‍ നായരുടേയും ലളിതയുടേയും മകനാണ്. ഭാര്യ :ആര്യ . രണ്ട് മക്കളുണ്ട്.അഭിഭാഷകനായ എ എ റഹീം നിലവില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. 2011ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ പൊതുരംഗത്തെത്തി. കേരളാ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

You might also like

-