സംസ്ഥാനത്ത് ധന പ്രതിസന്ധി രൂക്ഷം പദ്ധതി നടത്തിപ്പ് പാതിവഴിയിൽ നിലച്ചു ,നികുതി വരുമാനം ശമ്പളവും പെൻഷനും നല്കാൻ മാത്രം ?
മുൻ ബജറ്റിൽ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങൾ പൂര്‍ത്തിയാകണമെങ്കിൽ നിലവിൽ 19000 കോടി രൂപയെങ്കിലും കണ്ടെത്തണം. ശമ്പളം അടക്കം നിത്യനീതനാ ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ സർക്കാർ സർക്കാർ തത്രപ്പെടുകയാണ് .ഇപ്പോൾ ഓവര്‍ ഡ്രാഫ്റ്റിൽ നിത്യനിതാനേ ചെലവുകൾ പോലും നടക്കുന്നത് .ഇനിയും നടപ്പാക്കാനുള്ള പദ്ധതികൾ പലതും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് സര്‍ക്കാര്‍.
തിരുവനന്തപുരം | ധന പ്രതിസന്ധയി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക ഈ വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. ഈ സാമ്പത്തിക വര്ഷം പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച നിലയിലാണ് . മുൻ ബജറ്റിൽ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങൾ പൂര്‍ത്തിയാകണമെങ്കിൽ നിലവിൽ 19000 കോടി രൂപയെങ്കിലും കണ്ടെത്തണം. ശമ്പളം അടക്കം നിത്യനീതനാ ചെലവുകൾക്ക് പോലും പണം കണ്ടെത്താൻ സർക്കാർ സർക്കാർ തത്രപ്പെടുകയാണ് .ഇപ്പോൾ ഓവര്‍ ഡ്രാഫ്റ്റിൽ നിത്യനിതാനേ ചെലവുകൾ പോലും നടക്കുന്നത് .ഇനിയും നടപ്പാക്കാനുള്ള പദ്ധതികൾ പലതും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് സര്‍ക്കാര്‍.
സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാൻ കേരളം മൊത്തം വരുമാനത്തിന്റെ 62 ശതമാനം വരെ ചെലവഴിക്കുന്നു. നികുതി വരുമാനം ശമ്പളവും പെൻഷനും നൽകാൻ വേണ്ടി ഉപയോഗിക്കുന്ന രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇല്ല.
സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ 40% വരും.സർക്ക ജീവനക്കാരുടെ പെൻഷനും ശമ്പളവും ഇതിനർത്ഥം സർക്കാർ 100 രൂപ ചെലവഴിക്കുമ്പോൾ 40 രൂപ സർക്കാർ ശമ്പളവും പെൻഷനും നൽകാൻ മാത്രമാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ 5 ലക്ഷം സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉണ്ടെന്നാണ് കണക്ക്. ശമ്പളവും പെൻഷൻ ബാധ്യതകളും സംബന്ധിച്ച സാമ്പത്തിക വിദഗ്ധർ ഭരണനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും പരിഗണിക്കുന്നു. ഈ വീക്ഷണകോണിൽ നോക്കുമ്പോൾ, ജീവനക്കാരുടെ എണ്ണം 13 ലക്ഷം വരെ ഉയരുന്നു.
ഭാരതത്തിലെ പ്രധാന 17 സംസ്ഥാനങ്ങൾ എടുത്താൽ, ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ഏറ്റവും വലിയ ബാധ്യതയുമായി കേരളമാണ് മുന്നിൽ നിൽക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2021-22 ലെ ഡാറ്റ അനുസരിച്ച്, ബാധ്യതകൾ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 61.32% ആണ്. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു ഭാഗം സർക്കാർ ജീവനക്കാർക്കും പെൻഷനും നൽകാനാണ് ഉപയോഗിക്കുന്നത്.2024 സാമ്പത്തിക വർഷത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം നൽകുന്നതിനായി സംസ്ഥാന സർക്കാർ 62,282 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
നിലവില്‍ ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ചയിലധികമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ് പ്രവർത്തിക്കുന്നത് സാമ്പത്തിക വര്‍ഷാവസാനം ഓടിക്കിതച്ച് പദ്ധതി വിനിയോഗം ഉറപ്പിക്കുന്ന പതിവ് ഇത്തവണ അത്ര എളുപ്പമല്ലെന്ന് ധനവകുപ്പുമായി ബന്ധപ്പെട്ടവരും സമ്മതിക്കുന്നു.38629 കോടിരൂപയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയതിൽ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 53.15 ശതമാനം തുക മാത്രമാണ് ചെലവാക്കിയത്. ഇനം തിരിച്ച് കണക്കെടുത്താൽ പല വകുപ്പുകളുടെ അവസ്ഥ പരമ ദയനീയമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന് അനുവദിച്ച 7460 കോടിയിൽ ചെലവഴിച്ചത് മൂന്നിലൊന്ന് തുകമാത്രം. 18000ത്തോളം ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നു. തദ്ദേശ വകുപ്പിന് കീഴിലെ ലൈഫ് മിഷന്‍റെ പുരോഗതി 3.76 ശതമാനത്തിൽ ഒതുങ്ങി. 973 കോടി വകയിരുത്തിയ കുടുംബശ്രീയുടെ പദ്ധതി വിനിയോഗം വെറും 24.75 ശതമാനം മാത്രമാണ്. മുഖ്യമന്ത്രി നേരിട്ട് നോക്കുന്ന ആഭ്യന്തര വകുപ്പിൽ പൊലീസിന് വകയിരുത്തിയതിൽ വിനിയോഗിച്ചത് 26.30 ശതമാനം തുകമാത്രം.
വകയിരുത്തിയതിൽ അധികം തുക ചെലവാകാറുള്ള പൊതുമരാമത്ത് വകുപ്പിലും ഇത്തവണ പദ്ധതി നടത്തിപ്പ് മെല്ലെപ്പോക്കിലാണ്. റോഡുകൾക്കും പാലങ്ങൾക്കുമായി കഴിഞ്ഞ ബജറ്റിൽ 29 സ്കീമുണ്ട്.1073 കോടിയിൽ 63 ശതമാനം മാത്രമാണ് ചെലവാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികൾ പോലും പണമില്ലാത്ത സ്ഥിതിയിൽ ഉടക്കി മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് മൂന്നോട്ട് പോകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ കെട്ടിക്കിടക്കുന്ന ബില്ലുകൾ പോലും മാറ്റി നൽകാനുള്ള പണം ഗജനാവിലില്ല .