ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് 18 ലക്ഷം പിടിച്ചെടുത്തു പ്രവർത്തകർ പോലീസിന്റെ പക്കൽ നിന്നും പണം തട്ടിഎടുത്തു കടന്നു
ബന്ധുവിന്റെ വീട്ടിൽ നിന്നും 8.67 ലക്ഷം രൂപ പിടിച്ചെടുത്തു, പണം എണ്ണിത്തിട്ടപ്പെടുത്തി പുറത്തിറങ്ങുമ്പഴാണ അതിൽ ബിജെപി പ്രവർത്തകർ 12 ലക്ഷം രൂപ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടത്
ഹൈദ്രബാദ് :തെലങ്കാനയിലെ ദുബാക് അസംബ്ലിക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുത്ത് പൊലീസ്. ദുബ്ബക് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന രഘുനന്ദൻ റാവുവിന്റെ ഭാര്യാ സഹോദരൻ സുരഭി അഞ്ജൻ റാവുവിന്റെ വീട്ടിൽ നിന്നാണ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തത്. പുറത്തിറങ്ങിയ പൊലീസിൽ നിന്ന് പണം തട്ടിപ്പറിച്ച് പ്രവർത്തകരിൽ ചിലർ കടന്നു കളഞ്ഞു.
#WATCH: Ruckus was created during the search that was conducted at a location related to BJP's Dubbak assembly seat by-poll candidate Raghunandan Rao.
Siddipet police say,"Rs 18.67 lakhs was seized of which BJP workers snatched over Rs 12 lakhs & ran away." #Telangana (26.10.20) pic.twitter.com/scfRY8OoK1
— ANI (@ANI) October 26, 2020
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വൻ തോതിൽ പണം ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിപെട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സിദ്ദിപെട്ട് മുനിസിപ്പൽ ചെയർമാൻ റാജാ നർസു, ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ പിതാവ് സുരഭി രാംഗോപാൽ റാവു, ഭാര്യാ സഹോദരൻ സുരഭി അഞ്ജൻ റാവു എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിൽ സുരഭി അഞ്ജൻ റാവുവിന്റെ വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുക്കുകയായിരുന്നു. റെയ്ഡ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരഭി അഞ്ജൻ റാവുവിന്റെ വീടിന് പുറത്ത് ബിജെപി പ്രവർത്തകർ എത്തിയിരുന്നു. പണവുമായി പൊലീസ് പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഏകദേശം 12.80 ലക്ഷം രൂപ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായാണ് വിവരം.തിരഞ്ഞെടുപ്പ് നവംബർ 3 നും വോട്ടെണ്ണൽ നവംബർ 10 നും മാണ് .
ബിജെപി സ്ഥാനാർത്ഥി രഘുനന്ദൻ റാവു മുന്നിടങ്ങലയിലായി തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനായി വോട്ടർമാർക്ക് പണം നൽകി സ്വാധിനയ്ക്കാൻ ശ്രമം നടത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് റൈഡ് ചെയ്തിരുന്നു ഇയാളുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും 8.67 ലക്ഷം രൂപ പിടിച്ചെടുത്തു, പണം എണ്ണിത്തിട്ടപ്പെടുത്തി പുറത്തിറങ്ങുമ്പഴാണ ബിജെപി പ്രവർത്തകർ 12 ലക്ഷം രൂപ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടത്