പെരുമ്പാവൂരിൽ മദ്യലഹരിയിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു
ജോണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ ജോണിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു.തുടർന്ന് മെജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അച്ഛനെ താൻ ചവിട്ടിയെന്ന് മെൽജോ വെളിപ്പെടുത്തിയത്

കൊച്ചി |പെരുമ്പാവൂരിൽ മദ്യലഹരിയിൽ അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. പെരുമ്പാവൂർ ചേലാമറ്റം നാല് സെൻറ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണിയെ (67) ആണ് മകൻ മെൽജോ മദ്യപിച്ചെത്തി ചവിട്ടി കൊന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. അച്ഛനെ കൊന്ന ശേഷം സ്വാഭിവിക മരണമാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമംനടത്തിയിരുന്നു.ജോണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പോസ്റ്റ്മോർട്ടത്തിൽ ജോണിയുടെ രണ്ട് വാരിയെല്ലുകൾ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു.തുടർന്ന് മെജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അച്ഛനെ താൻ ചവിട്ടിയെന്ന് മെൽജോ വെളിപ്പെടുത്തിയത്. മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.