ഗുണനിലവാരമില്ല; മരുന്നുകളുടെ വില്‍പ്പനയും വിതരണവും നിരോധിച്ചു
എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളാണു നിരോധിച്ചത്.
തിരുവനന്തപുരം:വേണ്ടത്ര ഗുണനിലവാരമില്ലാത്ത തുടര്‍ന്ന് മരുന്നുകള്‍ നിരോധിച്ചു. ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളാണു നിരോധിച്ചത്.
ഈ ബാച്ച് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്തു നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച് പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം.
നിരോധിച്ച മരുന്നുകള്‍.
* Roller Bandage Schedule F(II) 20cm X 3m
* Lentor-40mg (Atorvastatin Tablets IP 40mg)
* Lentor-20mg (Atorvastatin Tablets IP 20mg)
* Glipzide with Metformin HC1 Tablets USP GLIPI DM PLUS
* Flucetamol-650mg (Paracetamol Tablets IP)
* Copidogrel Tablets IP 75 mg, COPIL-75 Tablets
* OMICAN-20 (Omeprazole Tablets)
* Amoxycillin Oral Suspension IP
* Amoxycillin Oral Suspension IP
* Sodium Valproate Tabs IP
* Clopitrix E