മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി അഞ്ചുപേർ പിടിയിൽ

തിരുവനന്തപുരത്ത് 13 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി,അടുത്തിടെയായി മയക്കുമരുന്ന് പിടികൂടിയതി പ്രതികളായിട്ടുള്ളവരിൽ ഒട്ടുമിക്കവരും ഇടുക്കിക്കാരാണ് ഇടുക്കി രാജാക്കാട് കഞ്ഞിക്കുഴി , തോപ്രാംകുടി നെടുങ്കണ്ടം പണിക്കൻകുടി കൊമ്പാടിഞ്ഞാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി യുവാക്കൾ ആന്ധ്രാ കേന്ദ്രികരിച്ചു സ്ഥിരമായി കഞ്ചാവ് കൃഷി നടത്തുകയും ആന്ധ്രായിൽ വിളയുന്ന കഞ്ചാവ് ഇടുക്കിയിൽ തമിഴ് നാട് വഴി എത്തിച്ച്‌ കേരളത്തിലെ പട്ടങ്ങളിലും മറ്റു വിതരണം ചെയ്തുവരുന്നു

0

തിരുവനന്തപുരം :തലസ്ഥാനത്തു വന്‍ മയക്കുമരുന്ന് വേട്ട. 13 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ എക്‌സൈസ് പിടികൂടി.സംഭവുമായി ബന്ധപെട്ടു അഞ്ചുപേരെ അറസ്റ്റു ചെയ്തു. ആറുമാസത്തിനിടെ തിരുവനന്തപുരം സര്‍ക്കിളില്‍ മാത്രം പിടികൂടിയത് 45 കോടിയുടെ ഹാഷിഷ് ഓയില്‍ ആണ്.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയായിരുന്നു തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്നാണ് കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയില്‍ 13 കിലോ ഹാഷിഷ് ഓയില്‍ കണ്ടെടുത്തത് . ആന്ധ്രയില്‍ നിന്ന് കൊണ്ട് വന്ന ഹാഷിഷ് ഓയിൽ തിരുവനന്തപുരത്ത് എത്തിച്ച ശേഷം മാലിയിലേക്ക് കടത്താനായിരുന്നു നീക്കം. ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെയായി മയക്കുമരുന്ന് പിടികൂടിയതി പ്രതികളായിട്ടുള്ളവരിൽ ഒട്ടുമിക്കവരും ഇടുക്കിക്കാരാണ് ഇടുക്കി രാജാക്കാട് കഞ്ഞിക്കുഴി , തോപ്രാംകുടി നെടുങ്കണ്ടം പണിക്കൻകുടി കൊമ്പാടിഞ്ഞാൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി യുവാക്കൾ ആന്ധ്രാ കേന്ദ്രികരിച്ചു സ്ഥിരമായി കഞ്ചാവ് കൃഷി നടത്തുകയും ആന്ധ്രായിൽ വിളയുന്ന കഞ്ചാവ് ഇടുക്കിയിൽ തമിഴ് നാട് വഴി എത്തിച്ച്‌ കേരളത്തിലെ പട്ടങ്ങളിലും മറ്റു വിതരണം ചെയ്തുവരുന്നു

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള ലഹരി കടത്തു തടയാന്‍ പ്രത്യേക പരിശോധന ആരംഭിച്ചെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തുകയും ചെയ്യും

You might also like

-