ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരി കേസ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ അന്വേഷണം

ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്

കൊച്ചി| ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായ ലഹരി കേസില്‍ താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ച എളമക്കര സ്വദേശി കസ്റ്റഡിയില്‍. ബിനു ജോസഫിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു.കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാൻ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചു.

എന്നാൽ ലഹരിക്കേസിൽ ഓംപ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് അഭിഭാഷകന്റെ പ്രതികരണം. കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാൽ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പൊലീസ് ചേർത്തിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി

ഇന്നലെയാണ് കുണ്ടന്നൂരിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും ശിഹാസിനെയും മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് കൊക്കയ്‌നടങ്ങിയ കവറും നാല് ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സിനിമാതാരങ്ങളുടെ പേരടക്കം സൂചിപ്പിച്ചുകൊണ്ട് പൊലീസ് റിമാന്‍ഡ്‌ റിപ്പോര്‍ട്ട് നല്‍കിയത്. മൂന്ന് മുറികളാണ് ഓംപ്രകാശും കൂട്ടാളിയും വിവിധ പേരുകളില്‍ ക്രൗണ്‍ പ്ലാസയില്‍ എടുത്തത്. ഇതില്‍ ഒരു മുറിയില്‍ നടി പ്രയാഗ മാര്‍ട്ടിനും നടന്‍ ശ്രീനാഥ് ഭാസിയും സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇവരെ കൂടാതെ ഇരുപതോളം പേര്‍ ഹോട്ടല്‍ മുറിയില്‍ എത്തി എന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ സ്ഥിരമായി വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് കൊച്ചിയില്‍ വില്‍പന നടത്തുന്നവരാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ പ്രതികളെ രണ്ടുദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കോടതി തള്ളി. പ്രതികള്‍ കൊക്കയന്‍ ഉപയോഗിച്ചെന്ന് തെളിയിക്കാന്‍ പൊലീസിനായില്ലെന്ന് കോടതി വ്യക്തമാക്കി.

You might also like

-