ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവ പുതുക്കാനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് എന്നിവ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയ്തു
തിരുവനന്തപുരം: ഫെബ്രുവരി ഒന്നിനുശേഷം കാലാവധി അവസാനിച്ച എല്ലാ ഡ്രൈവിംഗ് ലൈസന്‍സുകളുടെയും വാഹനങ്ങളുടെയും കാലാവധി ജൂണ്‍ 30 വരെ നീട്ടാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ് എന്നിവ പുതുക്കാനുള്ള കാലാവധിയാണ് നീട്ടിയ്തു . ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
ഫെബ്രുവരി ഒന്നിന് ശേഷമോ, ജൂണ്‍ 30നുള്ളിലോ കാലാവധി കഴിയുന്ന ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, പെര്‍മിറ്റ് എന്നിവയ്ക്കും വാഹനത്തിന്റെ മറ്റ് രേഖകള്‍ക്കും ജൂണ്‍ 30 വരെ കാലാവധി ഉള്ളതായി കണക്കാക്കണമെന്നാണ് കേന്ദ്ര ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് രേഖ പുതുക്കാനും ഇത് ബാധകമാകും.