കുപ്പിവെള്ള കമ്പനികളുടെ പകൽ കൊള്ളക്ക് തടയിട്ട് സർക്കാർ കുടിവെള്ളം 13 രൂപയ്ക്ക്
ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
തിരുവനന്തപുരം :കുടിവെള്ളം അവശ്യവസ്തുവായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ള കമ്പനികളുടെ കൊള്ള തടയാനാണ് നടപടി. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയായിരിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍പറഞ്ഞു.കുപ്പിവെള്ളത്തിന് അമിത വില ഈടാക്കുന്ന കമ്പനികള്‍ക്ക് കടിഞ്ഞാണിടുന്നതാണ് സര്‍ക്കാര്‍ നടപടി.കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തേ കുടിവെള്ള കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ചില കമ്പനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി. കുടിവെള്ള വില്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ചില കമ്പനികള്‍ ഇതിന് തയാറായെങ്കിലും വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളി. കുടിവെള്ള വില്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.സിവില്‍ സപ്ലൈസ് വകുപ്പിന്റെ വില്പനശാലകളില്‍ കുപ്പിവെള്ളം 11 രൂപയ്ക്കാണ് വില്‍ക്കുന്നത്. റേഷന്‍ കടകളിലൂടെയും ഈ വിലയ്ക്ക് കുപ്പിവെള്ളം കിട്ടും നിലവിൽ സർക്കാർ ഉടമസ്ഥയിൽ ഉത്പാദിപ്പിക്കുന്ന ഹില്ലിഅക്യുവ കുപ്പി വെള്ളത്തി പത്തു രൂപയാണ് വില