സ്വപ്നങ്ങൾ കൈപ്പാടകലെ ! വീടെന്ന സ്വപ്നം ബാക്കിയാക്കി രഞ്ജിതയുടെ മടക്കം
സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത
തിരുവല്ല |അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട്ട് സ്വദേശി രഞ്ജിത ഗോപകുമാറിന്റെ വിയോഗത്തില്‍ തേങ്ങുകയാണ് കുടുബാംഗങ്ങൾ . ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ കൈപ്പാടകലെ എത്തി നിൽക്കുമ്പോഴാണ് പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായർ അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെടുന്നത്. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അതിൻ്റെ നടപടിക്രമങ്ങൾക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. സർക്കാർ ജോലിയെന്ന സ്വപ്നം പൂവണിഞ്ഞതിൻ്റെ സന്തോഷത്തിലായിരുന്നു രഞ്ജിത. ലണ്ടനിൽ തിരികെയെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി വീണ്ടും നാട്ടിലെത്തി സർക്കാർ ജോലിയിൽ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ജോലിയിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് സന്തോഷത്തോടെയായിരുന്ന രഞ്ജിതയുടെ പ്രതികരണമെന്നായിരുന്നു അയൽവാസികൾ റിപ്പോർട്ടറിനോട് പറഞ്ഞത്.
അതേസമയം രഞ്ജിതയുടെ മരണ വാർത്ത ഖത്തറിലെ അവരുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് . പത്തുവര്‍ഷം മുമ്പ് ഖത്തറിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ നേഴ്സായി ജോലി ചെയ്ത ശേഷം ഒരു പതിറ്റാണ്ട് മുമ്പാണ് രഞ്ജിത ഒമാനിലേക്ക് ജോലി മാറി പോയത്.പിന്നീട് ലണ്ടനിലേക്ക് മാറുകയായിരുന്നു. ( നേരത്തെ ഹെല്‍ത്ത്സ്പ്രിങ് എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലാണ് 2011 കാലഘട്ടത്തില്‍ രഞ്ജിത ജോലി ചെയ്തിരുന്നത്. ‘തുടക്ക കാലത്ത് ഇവിടെയുണ്ടായിരുന്ന രഞ്ജിത എല്ലാവര്ക്കും പ്രിയപ്പെട്ട കുട്ടിയായിരുന്നു.എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം പെരുമാറുന്ന പ്രകൃതം.ഡോക്ടര്‍മാരുടെയും രോഗികളുടെയും മനസ്സറിഞ്ഞു നല്ല രീതിയില്‍ പെരുമാറാനുള്ള അസാധാരണമായ കഴിവാണ് അവളെ എല്ലാവര്ക്കും പ്രിയപ്പെട്ടവളാക്കിയത്.ഇവിടെ നിന്ന് ഒമാനിലേക്ക് പോയ ശേഷവും എല്ലാ വിശേഷ ദിവസങ്ങളിലും വാട്‌സ്ആപ്പില്‍ സന്ദേശം അയക്കുമായിരുന്നു.ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.വാര്‍ത്ത അറിഞ്ഞതുമുതല്‍ വല്ലാത്തൊരു ഷോക്കിലാണ്.