പി.എസ്. സി. മുൻ ചെയർമാൻ ഡോ കെ.എസ്. രാധാകൃഷ്ണൻ ബി ജെ പിയിൽ

ഡൽഹിയിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർഥിയായി പരിഗണിക്കുന്നത് രാധാകൃഷ്ണനെയാണ്.പ്രധാനമന്ത്രിയുടെ നേതൃപാടവമാണ് ബി.ജെ.പിയിലേക്ക് വരാൻ കാരണമെന്ന് രാധാകൃഷ്ണൻ പറഞ്ഞു

0

ഡൽഹി: കേരളാ പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർഥിയായി പരിഗണിക്കുന്നത് രാധാകൃഷ്ണനെയാണ്.പ്രധാനമന്ത്രിയുടെ നേതൃപാടവമാണ് ബി.ജെ.പിയിലേക്ക് വരാൻ കാരണമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കോൺഗ്രസിൽ കുടുംബാധിപത്യവും നേതൃത്വമില്ലായ്മയുമാണെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലർ കൂടിയാണ് ഡോ. കെ എസ് രാധാകൃഷ്ണന്‍. മഹാരാജാസ്‌ കോളജിലെ ഫിലോസഫി വിഭാഗം റീഡറായിരുന്ന ഡോ. രാധാകൃഷ്ണന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ വേള്‍ഡ്‌ അഫയേഴ്സില്‍ അംഗമായിരുന്നു

You might also like

-