ദേശീയപാത 85 വികസനം തടയരുത് , ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും

കൊച്ചി ധനുഷ്‌കോടി -നാഷണൽ ഹൈവേ 85 ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.50 കിലോമീറ്റർ ദൂരം രാജഭരണകാലം മുതൽ 100 അടി വീതിയുള്ളതും വനംവകുപ്പിന് യാതൊരുവിധ അധികാരവും മേൽപ്പടി ഭൂമിയിൽ ഇല്ലാത്തതുമാണ് എന്ന്‌ കേരള ഹൈകോടതിയുടെ സുപ്രധാന വിധി മെയ് 28ന് ഉണ്ടായിരിക്കുകയാണ്.

0

അടിമാലി | ദേശീയപാത 85 ഉപേഷിക്കുന്നതിനെതിരെയും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡിനായി അനുവദിക്കപ്പെട്ട ഭൂമി എത്രയും വേഗം സർവ്വേ നടപടികൾ പൂർത്തിയാക്കി ഏറ്റെടുത്തു ദേശിയ പാത അതോറിറ്റിക്ക് കൈമാറാമെന്നും,അശാസ്ത്രീയ റോഡ് നിർമ്മാണം അവസാനിപ്പിക്കണമെന്നും റോഡരുകിൽ നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിയുടെ നേതൃത്തത്തിൽ 2024 ജൂലൈ നാലിന് രാവിലെ 11 മണിക്ക് ദേശീയപാത 85 വാളറയിൽ ദേശീയപാത ഉപരോധവും മരംമുറിക്കൽ സമരവും നടത്തുമെന്നും ഹൈറേഞ്ച് നാഷണൽ ഹൈവേ സംരക്ഷണ സമിതിനേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

 

കൊച്ചി ധനുഷ്‌കോടി -നാഷണൽ ഹൈവേ 85 ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.50 കിലോമീറ്റർ ദൂരം രാജഭരണകാലം മുതൽ 100 അടി വീതിയുള്ളതും വനംവകുപ്പിന് യാതൊരുവിധ അധികാരവും മേൽപ്പടി ഭൂമിയിൽ ഇല്ലാത്തതുമാണ് എന്ന്‌ കേരള ഹൈകോടതിയുടെ സുപ്രധാന വിധി മെയ് 28ന് ഉണ്ടായിരിക്കുകയാണ്. റോഡ് നിർമ്മാണത്തിൽ വനം വകുപ്പ് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.
ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാർ ഉൾപ്പെടെയുള്ള ജില്ലയിലെ ടൂറിസം പ്രാധാന്യമുള്ള ഹൈറേഞ്ച് മേഖലയുടെ വികസനത്തിന് നേര്യമംഗലം മുതൽ വാളറ പ്രദേശത്തുകൂടെയുള്ള റോഡിന്റെ വീതിക്കുറവ് വളരെ അധികം പ്രതിസന്ധി സൃഷിച്ചിരിക്കെ കോടതി വിധി അതീവ പ്രാധാന്യമുള്ളതാണ് .

നിരന്തരം അപകടം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനും കലുങ്കുകൾ നിർമ്മിക്കുന്നതിനും റോഡിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത് . ഇതുമൂലം വളരെയധികം അപകടങ്ങളും മരണങ്ങളും ഉണ്ടാവുകയും അനേകം യാത്രക്കാർക്ക് പരിക്കു പറ്റുകയും ചെയ്തട്ടുണ്ട് .

ജില്ലയുടെ സമഗ്ര വികസനത്തിന് ഈ റോഡിന്റെ പരമാവധി വീതികൂട്ടിയുള്ള നിർമ്മാണം അനിവാര്യമാണ് . ആയതിന് മറ്റു തടസങ്ങൾ തൽപര കക്ഷികൾ ഉണ്ടാക്കും മുൻപ് വിധി അടിയന്തരമായി നടപ്പിലാക്കി ,സർവ്വേ രേഖകളുടെ അടിസ്ഥാനത്തിൽ റോഡിനായിഅനുവദിക്കപ്പെട്ട ഭൂമിയും വനഭൂമിയും ഭൂമി അളന്നു വേർതിരിച്ചു ദേശീയപാത വിഭാഗത്തിന് കൈമാറാൻ ഇടുക്കിജില്ലാ കളക്ടർ സമരസമിതി രേഖമൂലം ആവശ്യപ്പെടുകയുണ്ടായി .എന്നാൽ കോടതി ഉത്തരവുണ്ടായി ഒരു മാസം പിന്നിടാറായിട്ടും ദേശീയപാതക്കായി അനുവദിക്കപ്പെട്ട ഭൂമി സർവ്വേ ചെയ്ത ഏറ്റെടുക്കുകയും ദേശിയ പാത അതോറിറ്റിക്ക് കൈമാറുവാനോ ജില്ലാ ബഹരണകൂടം ഇതുവരെ തയ്യാറായിട്ടില്ല . കേസിൽ ഇപ്പോഴൊഴുണ്ടായ വിധി മറികടക്കാക്കുവാൻ വനവകുപ്പും തൽപര കക്ഷികളും ശ്രമം നടത്തിവരുകയാണ് വനവകുപ്പോ വനവകുപ്പിന് വേണ്ടി കേസ്സുകൾ നടത്തുന്നവരോ ബഹു . കേരളഹൈ കോടതിയുടെ വിധി ചോദ്യം ചെയ്ത സുപ്രിം കോടതിയെ സമീപിക്കുന്നതിന് മുൻപ് അനുവദിക്കപ്പെട്ട ഭൂമി ഏറ്റടുത്ത ദേശീയപാത അതോറിറ്റിക്ക് കൈമാറാൻ ജില്ലാഭരണകൂടം അടിയന്തിരമായി ഇടപെടണം .
കൂടാതെ മരങ്ങൾ കടപുഴകി വീണ് ഈ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകട മരണങ്ങളും മറ്റു നഷ്ടങ്ങളും ഒഴിവാക്കുവാൻ റോഡരുകിൽ നിലകൊള്ളുന്ന മുഴുവൻ മരങ്ങളും മുറിച്ചു നീക്കാൻ അധികൃതർ തയ്യാറാകാത്ത പക്ഷം റോഡിൽ തടസ്സം സൃഷിട്ടിച്ചുള്ള മരങ്ങൾ സമരസമിതിയുടെ നേതൃത്തത്തിൽ മുറിച്ചുനീക്കാൻ നിർബന്ധിതരാകും .
വനവൽക്കരത്തിനയി നിലവിലെ ദേശിയ പാത 85 ഉപേഷിച്ചതായും എൻ എച് 85 ന് പകരം മറ്റൊരു റോഡ് കേന്ദ്ര സർക്കാരിന്റെ പരിഗണയിലാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത് . ജില്ലയുടെ വികസനത്തിന് അത്യന്താപേഷികമായ ദേശീയപാത 85 നിലനിർത്തണമെന്ന് സമിതി കേന്ദ്രസർക്കാരിനോട് ആവശ്യപെടുന്നു .ദേശീയപാത 85 ഉദ്ദേശിച്ച നിർദ്ധിഷ്ട നിർമ്മാണം പൂർത്തിയാക്കുകയും
ജില്ലയുടെ ടൂറിസം മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കണമെന്നുംസമിതി ആവശ്യപെടുന്നു.

ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട ഇപ്പോൾ നടക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ അശാസ്ത്രീയാവും ഭാവി വികസനത്തെ തടസപ്പെടുത്തുന്നതും ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ തടസപ്പെടുത്തുന്നതുമാണ് .റോഡിനായി വകയിരിത്തിയിട്ടുള്ള ഭൂമിയുടെ നാലിലൊന്നുപോലും ഉപയോഗിക്കാതെ നിലവിലെ റോഡിന്റെ വീതി അതേപടി നിലനിർത്തിയും വീതി വർദ്ധിപ്പിക്കാതെയുമാണ് ഇപ്പോഴത്തെ നിർമ്മാണം .കട്ടിംഗ് സൈഡിൽ കോൺക്രീറ്റ് മതിലുകൾ ഉയർത്തുന്നത് ഭാവിയിൽ ഈ റോഡിനുള്ള എല്ലാ വികസന സാധ്യതകളും ഇല്ലാതാക്കുന്നതാണ് . റോഡിന് ആവശ്യമുള്ള പുറമ്പോക്ക് ഭൂമി പോലും പുറത്തിട്ടുകൊണ്ട് നടത്തുന്ന ഈ പ്രവർത്തനം സർക്കാർ ഭൂമി അന്യാധീനപ്പെടുത്തുന്നതിന് തുല്യമാണ്.
സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്കുള്ള പ്രവേശനം തടയുകയും ഭാവിയിൽ എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളും അതുവഴി വികസനവും ആ ഭാഗത്ത് തടയുകയുമാണ് കോൺക്രീറ്റ് മതിലുകൾ ഉയർത്തുന്നതിലൂടെ നടക്കുന്നത്. ഇത് വ്യക്തികളുടെ സ്വത്തിന്മേലും അവരുടെ അവകാശങ്ങളുടെയും മേലുള്ള കയ്യേറ്റമാണ്.
വ്യക്തിക്കുള്ള സ്വത്ത് അടുത്ത തലമുറക്ക് വീതം വച്ച് കൊടുക്കാനോ ആവശ്യം വന്നാൽ മുറിച്ചു വിൽക്കാനോ സാധിക്കാതെ വരുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.
മനുഷ്യരുടെയും മൃഗങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന നടപടിയാണിത്. സ്വകാര്യ വ്യക്തികൾ ആവശ്യപ്പെടുന്നിടത്തും അവരുടെ അനുവാദമുള്ളിടത്തും മാത്രമേ ഇത്തരം നിർമ്മാണങ്ങൾ നടത്താവൂ എന്ന് നിഷ്കർഷിക്കണം .
സമയാസമയങ്ങളിൽ അശാസ്ത്രീയമായ ഡി പി ആർ ഉണ്ടാക്കി റോഡ് നിർമ്മാണത്തിന് വേണ്ടി ഉപയോഗപ്പെടുത്തേണ്ട ഫണ്ട് മുഴുവൻ വശങ്ങളിൽ കോൺക്രീറ്റ് മതിലുകൾ ഉണ്ടാക്കി തീർക്കുന്നതിനാണ് കോൺട്രാക്ടർ ശ്രമിച്ചു കാണുന്നത്. ഉടനടി ഇത് നിർത്തി വയ്ക്കാൻ നടപടി സ്വീകരിക്കണം.
റോഡിൽ നടക്കുന്ന ഓട നിർമ്മാണവും അശാസ്ത്രീയമാണ്. വളരെയധികം ചെരിവുള്ള പ്രദേശങ്ങളിൽ കൂടി കടന്നു പോകുന്ന ഈ റോഡിൽ വെള്ളം ഒഴുകി പോകുന്നതിന് ആവശ്യമായ സൗകര്യമൊരുക്കാതെയുള്ള ഓട നിർമ്മാണം വെള്ളക്കെട്ട് ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലാണ് നടന്നുവരുന്നത്.
നാഷണൽ ഹൈവേ അതോറിറ്റിയുടെ വിദഗ്ധരായ എഞ്ചിനീയർമാർ ഈ കാര്യം പുന പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്.

ഈ റോഡിന്റെ നാഷണൽ ഹൈവേ സ്റ്റാറ്റസ് മാറ്റാനും പണിപൂർത്തിയാക്കി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറാനും നീക്കം നടക്കുന്നതായും പറഞ്ഞു കേൾക്കുന്നുണ്ട്.. കേരള സംസ്ഥാനത്തെ ഏറ്റവും അധികം തിരക്കേറിയ റോഡുകളിൽ ഒന്നാണ് പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ആയിരക്കണക്കിന് വാഹനങ്ങളിൽ നിത്യവും സഞ്ചരിക്കുന്ന NH 85.
നാലുവരി പാതയെങ്കിലും ആയി വികസിപ്പിക്കേണ്ടതായ ഈ റോഡിന്റെ വീതി കുറയ്ക്കാനും നാഷണൽ ഹൈവേ എന്നുള്ള സ്റ്റാറ്റസ് ഇല്ലാതാക്കാനും ഉള്ള എല്ലാ ശ്രമങ്ങളും അവസാനിപ്പിക്കണം എന്ന് ഈ പ്രദേശത്തെ മുഴുവൻ സംഘടനകളും ഒറ്റക്കെട്ടായി ആവശ്യപ്പെടുകയാണ്. സമരസമിതി നേതാക്കളായ പി എം ബേബി ചാണ്ടി പി അലക്‌സാണ്ടർ , കോയ അമ്പാട്ട് കെ എച് അലി , കെ കെ രാജൻ , ബഷീർ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .

You might also like

-