വിധി നടപ്പാക്കിയില്ലെങ്കില്‍ ശബ്ദിക്കും അത് അക്രമായി ചിത്രീകരിക്കരുത് , അടിമകളെന്നു കരുതരുത്: ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍
മന്ത്രിമാര്‍ വിശ്വാസവും മൂല്യബോധവും ഇല്ലാത്തവരാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ സഭ ശബ്ദിക്കും. അതിനെ അക്രമമായി വ്യാഖ്യാനിക്കേണ്ട
പത്തനംതിട്ട :സഭാപ്രശനത്തിൽ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി
നടപ്പാക്കത്തതിനെതിരെ ഓര്‍ത്തഡോക്സ് സഭ. സഭയ്ക്കെതിരായ നീക്കത്തില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാര്‍ വിശ്വാസവും മൂല്യബോധവും ഇല്ലാത്തവരാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ സഭ ശബ്ദിക്കും. അതിനെ അക്രമമായി വ്യാഖ്യാനിക്കേണ്ട.
നിയമം കൊണ്ടുമാത്രമേ സമാധാനമുണ്ടാകൂ. അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നു. അടിമകളാക്കാമെന്ന് ആരും കരുതേണ്ട. സര്‍ക്കാര്‍ ഉത്തരവാദിത്തണം കാട്ടണം. സുപ്രീം കോടതി വിധിനടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്് ഓര്‍ത്തഡോക്സ് സഭയുടെ നിരണത്ത് നടന്ന പ്രതിഷേധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം