ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം. ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു.
ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് കോടതി പരിഗണിക്കും
തിരുവനന്തപുരം :സ്വര്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി റിമാന്‍റ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാന്‍റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ സ്വപ്ന, സരിത്ത് എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.ഡോളര്‍ കടത്ത് കേസില് എം ശിവശങ്കറിനെ റിമാന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വീഡിയോ കോൺഫറൻസ് വഴി ശിവശങ്കറിനെ ഹാജരാക്കിയാണ് അടുത്തമാസം 9 വരെ റിമാന്‍റ് ചെയ്തത്.
ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് കോടതി പരിഗണിക്കും. കസ്റ്റംസിന്‍റെ സ്വർണ കടത്ത് കേസിലും ഇഡിയുടെ കള്ളപ്പണ കേസിലും തനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഡോളർ കടത്തിലും ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്‍റെ ആവശ്യം. ഇതിനിടെ ഡോളര്‍ കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവര്‍ക്ക് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ടില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍ ശിവശങ്കറിന്‍റ് അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹതയില്ല.