“കുടിയേറ്റ തൊഴിലാളികളുടെ നൊമ്പരങ്ങളിലേക്ക് രാഹുൽ “ഡൽഹി തെരുവിലെ ഇതരസംസ്ഥാന തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ നടപ്പാതയിലായിരുന്നു രാഹുല്‍ കൂടിക്കാഴ്ച തൊഴിലാളികളുടെ സങ്കടങ്ങൾ കേട്ടറിഞ്ഞത്
ഡൽഹി: ഡൽഹിയിലെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്ങ്ങളിലേക്ക് നേരിട്ടിറങ്ങി രാഹുൽ ഗാന്ധി ഡൽഹി തെരുവിൽ ഏറെനേരം കാൽനടയായി സഞ്ചരിച്ച രാഹുൽ സ്വദേശത്തേക്ക് മടങ്ങാനാവതെ തെരുവിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി സംസാരിച്ചു . സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ഇറങ്ങിത്തിരിച്ച തൊഴിലാളികളുമായി സുഖ്ദേവ് വിഹാർ ഫ്ലൈ ഓവറിന് സമീപത്തെ നടപ്പാതയിലായിരുന്നു രാഹുല്‍ കൂടിക്കാഴ്ച തൊഴിലാളികളുടെ സങ്കടങ്ങൾ കേട്ടറിഞ്ഞത് .കോവിഡ് 19 പശ്ചാത്തലത്തിലെ ലോക്ക്ഡൗണിനെ തുടർന്ന് ഇവർ നേരിടുന്ന പ്രയാസങ്ങൾ രാഹുൽ നേരിട്ട് തന്നെ ചോദിച്ചറിഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചെത്തിയ രാഹുൽ, സാമൂഹിക അകലം പാലിച്ചാണ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്.
ലോക്ക് ഡൗണിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് കുടുങ്ങിപ്പോയ ഈ തൊഴിലാളികളെ പിന്നീട് പൊലീസ് കരുതൽ തടങ്കലിലാക്കിയെന്ന് കോൺഗ്രസ് ആരോപിച്ചു. മുകളിൽ നിന്നുള്ള ഉത്തരവ് അനുസരിച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. എന്നാൽ പൊലീസ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് കുടിയേറ്റ തൊഴിലാളികൾ. തൊഴിലും നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാനാകാതെ പ്രയാസം അനുഭവിക്കുകയാണ് പലരും. സർക്കാര്‍ ഇടപെട്ട് കുറെയധികം ആളുകളെ സ്വദേശങ്ങളിലേക്ക് എത്തിച്ചെങ്കിലും ഇപ്പോഴും പലരും പലയിടത്തായി കുടുങ്ങിക്കിടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുടിയേറ്റ സ്വദേശത്തേക്ക് മടങ്ങാനിറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ലോറി ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട് 23 പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തെ അപലപിച്ച രാഹുൽ ഗാന്ധി, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.രാജ്യത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ പതാക വാഹകരെന്നാണ് കുടിയേറ്റ തൊഴിലാളികളെ രാഹുൽ വിശേഷിപ്പിക്കുന്നത്. ഇവരുടെ കരച്ചിൽ കേന്ദ്രത്തിന്‍റെ കാതുകളിലെത്താൻ വേണ്ടതെല്ലാം കോൺഗ്രസ് ചെയ്യുമെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.