പട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: യുപിയില്‍ 3 പേർപിടിയിൽ

മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമം അനുസരിച്ച് ദിനേശ് കുമാർ എന്നയാൾക്കൊപ്പം തിറിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് പേർക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രക‍ൃതി വിരുദ്ധ പീഡന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

0

ഹത്റസ്: യുപിയിൽ നായയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്ന് പേർക്കെതിരെ കേസ്. ഹത്റസ് ജില്ലയിലാണ് നാലു വയസുള്ള നായ ക്രൂരമായ പീഡനത്തിനിരയായത്. പ്രദേശത്തുള്ള ഒരു വളർത്തു നായയെ തട്ടിക്കൊണ്ടു പോയ ശേഷമായിരുന്നു അതിക്രമം.മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമം അനുസരിച്ച് ദിനേശ് കുമാർ എന്നയാൾക്കൊപ്പം തിറിച്ചറിഞ്ഞിട്ടില്ലാത്ത രണ്ട് പേർക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. പ്രക‍ൃതി വിരുദ്ധ പീഡന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

നായയുടെ ഉടമയായ സന്തോഷ് ദേവി എന്ന സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്നയാളാണ് ദിനേശ്. കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്ന കുമാർ, ഭക്ഷണം കാണിച്ച് നായയെ കൂട്ടിക്കൊണ്ടു പോയി. മദ്യലഹരിയിലായിരുന്ന ഇയാൾ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നായയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഇവർ പരാതിയിൽ പറയുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നായയെ കാണാതായത്. പിറ്റേന്ന് പുലർച്ചെ അബോധാവസ്ഥയിൽ ഇതിനെ കുമാറിന്റെ മുറിയിൽ‌ നിന്നാണ് കണ്ടെത്തിയതെന്നും സന്തോഷ് ദേവി പറയുന്നു. അതീവ ഗുരുതരാവസ്ഥയിലായ നായയുടെ ആന്തരികാവയങ്ങൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഉടമ ആരോപിക്കുന്നു.

നായയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

You might also like

-