ഫീസ് പ്രവേശനം സർക്കാരിന് നിയന്ത്രണമില്ലാ ? സ്വകാര്യ സർവകലാശാല കരട് ബിൽ

സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനം. 15 ശതമാനം എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും വരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനം. 15 ശതമാനം എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം.

തിരുവനന്തപുരം| സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം.ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നല്‍കിയതെന്നാണ് വിവരം. വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയത്. സിപിഐയുടെ എതിർപ്പ് മൂലമാണ് മാറ്റം. ഫീസിലും വിദ്യാർഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയ്യാറാക്കിയത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറിന്​ അധികാരങ്ങൾ ഉണ്ടാകും. നിയമം ലംഘിച്ചാൽ ആറ്​ മാസം മുമ്പ്​ നോട്ടീസ്​ നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാറിന്​ അധികാരമുണ്ടാകും. പരാതി ഉന്നയിച്ച വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി തിങ്കളാഴ്ച മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകും.

മൾട്ടി ഡിസിപ്ലീനറി കോർസുകൾ ഉള്ള സ്വകാര്യ സർവ്വകലാശാലകളിൽ ഫീസിനും പ്രവേശനത്തിനും സർക്കാരിന് നിയന്ത്രണം ഉണ്ടാകില്ല. അധ്യാപക നിയമനത്തിലും ഇടപെടാൻ ആകില്ല. പക്ഷെ സർവകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെ​ക്കോർഡുകളും വിളിച്ചുവരുത്താൻ സർക്കാറിന്​ അധികാരമുണ്ടായിരിക്കും. സർവകലാശാല തുടങ്ങുന്നതിന്​ നിശ്​ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അനുമതി പത്രം സർക്കാറിന്​ പിൻവലിക്കാം.

ആക്​ടിന്​ വിരുദ്ധമായി സർവകലാശാല പ്രവർത്തിക്കുന്നുവെന്ന്​ പരാതി ലഭിച്ചാൽ രണ്ട്​ മാസത്തിനുള്ളിൽ സർവകലാശാലയുടെ അംഗീകാരം പിൻവലിക്കാതിരിക്കുന്നതിന്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകാം. വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന്​ ബോധ്യപ്പെട്ടാൽ അന്വേഷണത്തിന്​ സർക്കാറിന്​ ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സർക്കാറിന്​ നിയമിക്കാം. സർവകലാശാലയുടെ ഗവേണിങ്​ കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ സെക്രട്ടറി, സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രഗത്​ഭ വിദ്യാഭ്യാസ വിചക്ഷണൻ എന്നിവർ അംഗങ്ങൾ ആകും അക്കാദമിക്​ കൗൺസിലിൽ സർക്കാർ നാമനിർദേശം ചെയ്യുന്ന അസോസിയേറ്റ്​ പ്രഫസർ പദവിയിൽ താഴെയല്ലാത്ത മൂന്ന്​ പേർ അംഗങ്ങൾ ഉണ്ടായിരിക്കണം

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നേരത്തെ തന്നെ സിപിഎം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഈ വിഷയം വന്നപ്പോള്‍ സിപിഐ ചില വിഷയങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ്.എന്നാല്‍ സംവരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനം. 15 ശതമാനം എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും വരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനം. 15 ശതമാനം എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം.

You might also like

-