മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി
കുട്ടിയെ നേരത്തേ ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ച് ഡോക്ടർമാർ നിരീക്ഷണത്തിലുണ്ട്.
മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർമാരെ നിരീക്ഷണത്തിലാക്കി. കുട്ടിയെ നേരത്തേ ചികിത്സിച്ച മഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെയാണ് നിരീക്ഷണത്തിലാക്കിയത്. അഞ്ച് ഡോക്ടർമാർ നിരീക്ഷണത്തിലുണ്ട്.
അതേസമയം, കുഞ്ഞിന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കൾക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ രു ബന്ധുവിന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്തു നിന്ന് വന്ന ബന്ധുവിന് രോഗം ഭേദമായിരുന്നു. ഇദ്ദേഹം കുട്ടിയെ കണ്ടിട്ടില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇക്കാാര്യം ആരോഗ്യവകുപ്പ് വിശദമായി പരിശോധിക്കും.
കോഴിക്കോട് മെഡിക്കൽ കോളജിൽ ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. മലപ്പുറം മഞ്ചേരി സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. കുഞ്ഞ് നാല് മാസത്തോളമായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു.