അപകടത്തിൽ ശിരസ്സറ്റ കൗമാരക്കാരന് പുതു ജന്മം നൽകി ഇസ്രായേലിലെ ഡോക്ടർമാർ .
50ശതമാനം മാത്രം രക്ഷപ്പെടാന്‍ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.ബൈലാറ്ററല്‍ അറ്റ്ലാന്റോ ഒക്കിപ്പിറ്റല്‍ ജോയിന്റ് ഡിസ്‌ലൊക്കേഷന്‍ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നത്. അപകടത്തിനു ശേഷം ഹസാദാ മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.
ടെൽഅവീവ് | അപകടത്തിൽ ശിരസ്സറ്റ കൗമാരക്കാരന് പുതു ജന്മം നൽകി ഇസ്രായേലിലെ ഡോക്ടർമാർ . സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തിയാണ് പുതുജീവിതം നല്‍കിയത്. സൈക്കിളോടിക്കവേയാണ് സുലൈമാന്‍ ഹസന്‍ എന്ന കൗമാരക്കാരന്റെ തലയോട്ടി പൂര്‍ണമായും നട്ടെല്ലിന്റെ ടോപ് വെര്‍ട്ടിബ്രയില്‍ നിന്നും വേര്‍പെട്ടുപോയത്
50ശതമാനം മാത്രം രക്ഷപ്പെടാന്‍ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു.ബൈലാറ്ററല്‍ അറ്റ്ലാന്റോ ഒക്കിപ്പിറ്റല്‍ ജോയിന്റ് ഡിസ്‌ലൊക്കേഷന്‍ എന്നാണ് ശാസ്ത്രീയമായി ഈ അവസ്ഥ അറിയപ്പെടുന്നത്. അപകടത്തിനു ശേഷം ഹസാദാ മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ന്യൂറോളജിക്കല്‍ പ്രശ്നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഹസനില്ല എന്നതും മെഡിക്കല്‍ രംഗത്തിനു വലിയ അഭിമാനമാവുകയാണ്. ഡോക്ടര്‍ ഒഹദ് ഈനവും ടീമുമാണ് ഹസന് പുതുജീവനേകിയത്.കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയും തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ ഡോക്ടര്‍മാര്‍ പുറത്തുവിട്ടിരുന്നില്ല.
മകൻ അത് ഭൂതകാരമായ രീതിയിൽ രക്ഷപെട്ടതിനെ അവന്റെ പിതാവ് അത് ഭുതത്തോടെ ചികില്സിച്ച ഡോക്ടർമാർക്ക് നന്ദിപറഞ്ഞു “എന്റെ പ്രിയപ്പെട്ട ഏക മകനെ രക്ഷിച്ചതിന് ഞാൻ എന്റെ ജീവിതകാലം മുഴുവൻ നന്ദി പറയും, നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
“നിങ്ങൾക്ക് നന്ദി, സാധ്യതകൾ കുറവായിരുന്നപ്പോഴും അപകടം വ്യക്തമായപ്പോഴും അവൻ ജീവൻ തിരിച്ചുപിടിച്ചു. പ്രൊഫഷണലിസവും സാങ്കേതികവിദ്യയും ട്രോമ ആൻഡ് ഓർത്തോപീഡിക് ടീമിന്റെ പെട്ടെന്നുള്ള തീരുമാനങ്ങളുമാണ് അവനെ രക്ഷിച്ചത്. എനിക്ക് പറയാൻ കഴിയുന്നത് വളരെ നന്ദി. “