കോവിഡ് രോഗിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ്
ഡോക്ടർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചെങ്കിലും കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന ഭയത്താൽ പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു
കോവിഡ് ബാധിതനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഡോക്ടർക്കെതിരെ കേസ് ,കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 44-കാരനെ ഐസിയുവിൽ വെച്ച് ഡോക്ടർ ലൈംഗികമായി ഉപദ്രവിച്ചെന്നണ് പരാതി. മുംബൈ വോക്ഹാർട്ട് ആശുപത്രിയിലാണ് സംഭവം. 34- കാരനായ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.ഡോക്ടർക്കെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചെങ്കിലും കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന ഭയത്താൽ പ്രതിയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു. പകരം, താനെയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലെ വീടിനുള്ളിൽ ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്നും ഇയാൾ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
മേയ് ഒന്നിന് (വെള്ളിയാഴ്ച) രാവിലെ 9.30 ഓടെയാണ് കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയുടെ എച്ച്‌ആറിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 269, 270 എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.അതേസമയം, പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായി ആശുപത്രി അറിയിച്ചു. നവി മുംബൈ മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രതി ഏപ്രിൽ 30- ന് ആശുപത്രിയിൽ ജോലിക്കായി ചേർന്നത്.