“ഞാനാ സാറെ ഏറ്റവും കുറഞ്ഞ കൈകൂലി വാങ്ങുന്നത്,,, ബിൾഡിങ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈകൂലിവാങ്ങുന്നത് എത്രയാണെന്ന് അറിയാമോ ?.കൈക്കൂലി കേസിൽ പിടിയിലായ കൊച്ചിൻ കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന.

"ഞാനാണ് സാറേ ഏറ്റവും കുറഞ്ഞ തുക വാങ്ങുന്നത് ,,മറ്റുള്ളവർ വാങ്ങുന്നത്പ ഞാൻ വാങ്ങുന്നതിന്റെ എത്ര ഇരട്ടിയാനാണെന്നു അറിയാമോ അവരെ ഒന്ന് പിടിക്കേണ്ട ,,, വിജിലൻസ് ഉദ്യോഗസ്ഥരോട് സ്വപ്‍ന ചോദിച്ചു ... ബിൾഡിങ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈകൂലികൂലി വാങ്ങുന്നുണ്ട്.

കൊച്ചി |ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൈക്കൂലി കേസിൽ പിടിയിലായ കൊച്ചിൻ കോർപ്പറേഷൻ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്ന. “ഞാനാണ് സാറേ ഏറ്റവും കുറഞ്ഞ തുക വാങ്ങുന്നത് ,,മറ്റുള്ളവർ വാങ്ങുന്നത്പ ഞാൻ വാങ്ങുന്നതിന്റെ എത്ര ഇരട്ടിയാനാണെന്നു അറിയാമോ അവരെ ഒന്ന് പിടിക്കേണ്ട ,,, വിജിലൻസ് ഉദ്യോഗസ്ഥരോട് സ്വപ്‍ന ചോദിച്ചു … ബിൾഡിങ് ഇൻസ്പെക്ടർമാരും, ഹെൽത്ത് ഇൻസ്പെക്ടർമാരും കൈകൂലികൂലി വാങ്ങുന്നുണ്ട്. താനാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ കൈകൂലി വാങ്ങുന്നതെന്നും സ്വപ്ന വിജിലൻസിനോട് വെളിപ്പെടുത്തി.

അതേസമയം കൈക്കൂലി കേസിൽ അറസ്റ്റിറിമാൻഡിൽ കഴിയുന്ന സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. മൂന്ന് ദിവസത്തേയ്ക്കാണ് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങുക.കൈകൂലി കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വപ്ന ഒരു മാസം കൈകൂലിയായി മാത്രം മൂന്ന് ലക്ഷം രൂപ സമ്പാദിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. കൈക്കൂലി സ്ഥ ലവും വീടും വാങ്ങിയതായും വിജിലന്‍സിന് തെളിവ് ലഭിച്ചു. മറ്റ് കെട്ടിട ഇന്‍സ്‌പെക്ടര്‍മാരുമായി ചേര്‍ന്നും സ്വപ്ന കൈക്കൂലി വാങ്ങി. കെട്ടിട ഇന്‍സ്‌പെക്ടര്‍മാരും വിജിലന്‍സ് നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസമാണ് കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയര്‍ ആണ് പിടിയിലായ സ്വപ്‌ന. ഇവര്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയാണ്. എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് വൈറ്റില വൈലോപ്പിള്ളി റോഡില്‍ പൊന്നുരുന്നി ക്ഷേത്രത്തിന് സമീപം സ്വന്തം കാറില്‍ വെച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്‌ന പിടിയിലാവുന്നത്.5000 സ്വക്വയര്‍ ഫീറ്റ് വിസ്തീര്‍ണവും അഞ്ച് കെട്ടിട നമ്പറും വരുന്ന കെട്ടിടത്തിന്റെ പെര്‍മിറ്റിനായാണ് പ്രവാസി ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്. സ്ഥല പരിശോധന നടത്തിയ ഉദ്യോഗസ്ഥ ഓരോ കെട്ടിടത്തിനും 5000 രൂപ വീതം കൈക്കൂലി നല്‍കണമെന്ന് പറഞ്ഞു. ഇത്രയും പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ അത് 15,000ത്തിലേക്ക് കുറയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരന്‍ എറണാകുളം വിജിലന്‍സ് മധ്യമേഖല ഓഫീസില്‍ പരാതിനൽകിയത് .തൃശ്ശൂർ വിജിലൻസ് സ്പെഷ്യൽ ജഡ്ജ് ജി അനിലിന് മുന്നിൽ ഹാജരാക്കിയ സ്വപ്നയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന അന്വേഷണവുമായി വിജിലൻസ് മുന്നോട്ട് പോകും. വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് രേഖകൾ പിടിച്ചെടുത്തു. മുൻപ് നൽകിയ ബിൽഡിംഗ് പെർമിറ്റുകളുടെ രേഖകളിലും വിജിലൻസ് പരിശോധന നടത്തും. വൈറ്റിലയിലെ കൊച്ചി കോർപ്പറേഷൻ സോണൽ ഓഫീസിലെ എൻജിനീയറിങ് ആൻഡ് ടൗൺ പ്ലാനിങ് വിഭാഗത്തിൽ വിജിലൻസ് സി ഐ ഫിറോസിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്.സമീപകാലത്ത് സ്വപ്ന അനുവദിച്ച കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ പൂര്‍ണ്ണവിവരം വിജിലൻസ് സംഘം ശേഖരിച്ചു. സ്വപ്നയുടെ കാറില്‍ നിന്ന് പിടിച്ചെടുത്ത 45,000 രൂപയും കൈക്കൂലി പണം ആണോ എന്നും അന്വേഷിക്കുന്നുണ്ട്.

തൃശ്ശൂർ സ്വദേശിയായ സ്വപ്ന കുടുംബവുമായി നാട്ടിലേക്ക് പോകും വഴിയാണ് പൊന്നുരുന്നിക്ക് സമീപം പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മൂന്നു നില അപാർട്മെന്റിലെ 20 ഫ്ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് തയ്യാറാക്കിയ കൊച്ചി കോര്‍പ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ മുന്‍നിരക്കാരിയാണ് പിടിയിലായ സ്വപ്ന.

You might also like

-