പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി, ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ്

ദിലീപുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു

0

കൊച്ചി| പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് എറണാകുളം ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ്. പ്രോസിക്യൂട്ടറുടെ ചുമതല സമൂഹത്തോടാണ്. ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം. അങ്ങനെ ചെയ്താല്‍ പഴികേള്‍ക്കുമെന്ന ഭീതിയാണ് പലര്‍ക്കും. കൊച്ചിയില്‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയിലാണ് ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം.

നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി കൂടിയാണ് ഹണി എം.വര്‍ഗീസ്. പ്രതി ദിലീപുമായി ജഡ്ജിക്ക് ബന്ധമുണ്ടെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് കാണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.ജഡ്ജി മോശം പരാമർശം നടത്തിയെന്നാരോപിച്ച് അതിജീവിതക്ക് വേണ്ടി ഹാജരായിരുന്നു പബ്ലിക് പ്രോസിക്യുട്ടറും രാജിവച്ചിരുന്നു

You might also like

-