ആലപ്പാട് കരിമണല്‍ ഖനന സമരസമതിയുമായി ചർച്ച

വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചർച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിനാണ് സർക്കാർ ചർച്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്

0

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായജനകിയ സമരം ശക്തി പറപ്പിക്കുന്നത് തടയിടാൻ ഒത്തുതീര്‍ക്കാന്‍ സമവായ ശ്രമങ്ങളു‍ മായി സർക്കാർ രംഗത്ത് സമരക്കാരുമായി . സീ വാഷിംഗ് താത്കാലികമായി നിർത്തി വച്ചുകൊണ്ട് വ്യവസായമന്ത്രി ഇന്ന് ചർച്ച നടത്തും ഇന്നലെ മുഖ്യമന്ത്രിയുമായി ജനപ്രധിനിതികൾ ചർച്ച നടത്തിയിരുന്നു .

ഖനനത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗം മുഖ്യമന്ത്രി വിളിച്ചത്. സി വാഷിംഗ് കാരണം കടൽ കയറി എന്നത് വസ്തുതയാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സർക്കാർ ഇടപെടൽ വേണമെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സീ വാഷിംഗ് നിർത്തി വയ്ക്കാമെന്നും ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ വെയ്ക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.

വ്യവസായ മന്ത്രി ഇ.പി ജയരാജനാണ് ഇന്ന് സമരക്കാരുമായി ചർച്ച നടത്തുക. ഇന്ന് വൈകിട്ട് അഞ്ചിനാണ് സർക്കാർ ചർച്ചക്ക് സമയം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ചർച്ച സംബന്ധിച്ച ഒരു വിവരവും ലഭിച്ചിട്ടില്ലാണ് സമരക്കാർ പറയുന്നത്. ക്ഷണം ലഭിച്ചാൽ പങ്കെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. ചർച്ചയിൽ പങ്കെടുത്താൽ ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കാനാണ് സമരക്കാരുടെ തീരുമാനം.

You might also like

-