ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിന്‍റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി
ണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യംചെയ്തത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. മുന്ന് ദിവസത്തേക്കാണ് ദീലിപി ചോദ്യം ചെയ്യാൻ ഹൈക്കോടതി പൊലീസിന് അനുമതി നൽകിയിട്ടുള്ളത്
കൊച്ചി| “നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടന്‍ ദിലീപിന്‍റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് മടങ്ങിയത്. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യംചെയ്തത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ. മുന്ന് ദിവസത്തേക്കാണ് ദീലിപി ചോദ്യം ചെയ്യാൻ ഹൈക്കോടതി പൊലീസിന് അനുമതി നൽകിയിട്ടുള്ളത് ദിലീപ് നാളെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം. ചോദ്യംചെയ്യലിനായി ഹൈക്കോടതി അനുവദിച്ചിട്ടുള്ള മൂന്നു ദിവസത്തെ സമയ പരിധി നാളെ അവസാനിക്കും. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു.
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ റാഫിയെയും ദിലീപിന്‍റെ നിര്‍മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് മാനേജറെയും ക്രൈംബ്രാഞ്ച് ഇന്ന് വിളിപ്പിച്ചു. നടന്‍ ദിലീപും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് സംവിധായകന്‍ റാഫി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പിക്ക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറുന്ന കാര്യം തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ ആണ്. ആ സിനിമയുടെ തിരക്കഥ റീവര്‍ക്ക് ചെയ്യാനാണ് തന്നെ ഏല്‍പ്പിച്ചതെന്നും റാഫി പറഞ്ഞു. സിനിമ നടക്കാതെ പോയത് എന്തുകൊണ്ടെന്ന് അറിയില്ല. അതേസമയം സിനിമ മുടങ്ങായതി ബാലചന്ദ്രകുമാറിന് വിഷമുണ്ടായിരുന്നതായും റാഫി പറഞ്ഞു