ഗൂഢാലോചന കേസിൽ ഫോണുകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ
കോടതി നിർദേശിച്ച സീരിയൽ നമ്പറിലുള്ള ഫോണുകൾ കൈമാറും. നാലാമത്തെ ഫോണിനെ പറ്റി കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ വ്യകത്മാക്കി.
ഗൂഢാലോചന കേസിൽ ഫോണുകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിലീപിന്റെ അഭിഭാഷകൻ. കോടതി നിർദേശിച്ച സീരിയൽ നമ്പറിലുള്ള ഫോണുകൾ കൈമാറും. നാലാമത്തെ ഫോണിനെ പറ്റി കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ വ്യകത്മാക്കി.
ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ദിലീപിന്റെ വാദങ്ങൾ തള്ളി, ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ദിലീപിന്റെ കേസിൽ നിർണായക തെളിവായി അന്വേഷണ സംഘം പറഞ്ഞിരുന്നത് ഈ ഫോണുകളായിരുന്നു.
സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സർക്കാർ സ്വാധീനം ഉണ്ടാകുമെന്നും ദിലീപ് വാദിച്ചു. താൻ സ്റ്റേറ്റിന്റെയും മാധ്യമങ്ങളുടേയും ഇരയാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞു. എന്നാൽ, അംഗീകൃത ഏജൻസിക്ക് നിങ്ങളുടെ ഫോൺ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.
ഫോൺ കൊടുക്കണോ വേണ്ടയോ എന്ന് വിധി ന്യായങ്ങൾ വിവിധ കോടതികൾ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ ആവൂ. അതുകൊണ്ട് താങ്കൾ സ്വകാര്യ ഏജൻസിക്ക് കൊടുത്തൂ എന്നേ ഈ ഘട്ടത്തിൽ കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.