ദീലീപ് സെല്ലിനകത്ത് കിടക്കുന്നതും പിടിച്ച് ഏണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. സംസാരിക്കാനും വയ്യായിരുന്നു,പള്‍സര്‍ സുനി മറ്റു നാത്യമാരുടെയും ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി പറഞ്ഞിട്ടുണ്ടെന്നും മുൻ ജയില്‍ ഡിജിപി ശ്രീലേഖ
'വിചാരണ തടവുകാരനായ ദിലീപ് വളരെ കഷ്ടപ്പാടോട് കൂടി ഒരു സെല്ലിനകത്ത് കിടക്കുന്നതും പിടിച്ച് ഏണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. സംസാരിക്കാനും വയ്യായിരുന്നു, തീരെ അവശനിലയിലായിരുന്നു. ശിക്ഷ തടവുകാരനും വിചാരണ തടവുകാരനും തമ്മില്‍ വ്യത്യാസം ഒരുപാടുണ്ട്. വിചാരണ തടവുകാരെ ഒറ്റക്കുളള സെല്ലില്‍ പാര്‍പ്പിക്കാറുണ്ട്. ആലുവ സബ് ജയിലിനകത്ത് അങ്ങനെയൊരു സംവിധാനമില്ല. എല്ലാ വിചാരണ തടവുകാരും അതിനകത്ത് പെട്ടുപോയത്. അങ്ങനെയാണ് ദിലീപും അതിനകത്ത് പെട്ടുപോയത്. എത്തിയപ്പോള്‍ മുതല്‍ ദിലീപിന് ശാരീരികബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഡോക്ടര്‍ വന്ന് നോക്കിയ ശേഷം മരുന്നുകള്‍ നിര്‍ദേശിച്ചു. ഇത് അനുവദിക്കണമെന്ന് ഞാന്‍ എഴുതി നല്‍കി. എല്ലാവര്‍ക്കും ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഞാന്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും കണ്ട് ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തു.''
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് ജയിലില്‍ അനുഭവിച്ചത് ബുദ്ധിമുട്ടുകളായിരുന്നെന്ന് ജയില്‍ ഡിജിപിയായിരുന്ന ആര്‍ ശ്രീലേഖ. ബുദ്ധിമുട്ടുകള്‍ മനസിലാക്കി താനാണ് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയോടും ഡിജിപിയോടും പറഞ്ഞിരുന്നെന്ന് ശ്രീലേഖ പറഞ്ഞു. ആര്‍ ശ്രീലേഖ പറഞ്ഞത്: ‘‘വിചാരണ തടവുകാരനായ ദിലീപ് വളരെ കഷ്ടപ്പാടോട് കൂടി ഒരു സെല്ലിനകത്ത് കിടക്കുന്നതും പിടിച്ച് ഏണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞ് വീഴുകയും ചെയ്തു. സംസാരിക്കാനും വയ്യായിരുന്നു, തീരെ അവശനിലയിലായിരുന്നു. ശിക്ഷ തടവുകാരനും വിചാരണ തടവുകാരനും തമ്മില്‍ വ്യത്യാസം ഒരുപാടുണ്ട്. വിചാരണ തടവുകാരെ ഒറ്റക്കുളള സെല്ലില്‍ പാര്‍പ്പിക്കാറുണ്ട്. ആലുവ സബ് ജയിലിനകത്ത് അങ്ങനെയൊരു സംവിധാനമില്ല. എല്ലാ വിചാരണ തടവുകാരും അതിനകത്ത് പെട്ടുപോയത്. അങ്ങനെയാണ് ദിലീപും അതിനകത്ത് പെട്ടുപോയത്. എത്തിയപ്പോള്‍ മുതല്‍ ദിലീപിന് ശാരീരികബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഡോക്ടര്‍ വന്ന് നോക്കിയ ശേഷം മരുന്നുകള്‍ നിര്‍ദേശിച്ചു. ഇത് അനുവദിക്കണമെന്ന് ഞാന്‍ എഴുതി നല്‍കി. എല്ലാവര്‍ക്കും ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഞാന്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും കണ്ട് ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തു.”
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ പറഞ്ഞു. ജയിലില്‍ കിടക്കുകയായിരുന്ന സുനിക്ക് ഫോണ്‍ എത്തിച്ച് നല്‍കിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
”പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.”
എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയും. പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്ന ഒരാള്‍ ആ നിമിഷം തന്നെ അത് പറയും. ഇതിന് പിന്നല്‍ ഗൂഢാലോചനയുണ്ട് എന്നതില്‍ അസ്വാഭാവികത തോന്നിയിട്ടില്ല. പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതില്‍ ഭയങ്കരമായിട്ട് പടര്‍ന്നിരിക്കുന്ന കഥ ഒന്നര രൂപ കോടിയുടെ ക്വട്ടേഷനാണ് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012ലോ 2013നോ ആണ് ഏല്‍പ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോള്‍ ക്വട്ടേഷന്‍ നടത്തുകയും പതിനയ്യായിരം രൂപ അയാള്‍ക്ക് അഡ്വാന്‍സായി നല്‍കിയെന്നും. നടി നടന്മാരുടെ സംഘടന ചേര്‍ന്ന ഈ സംഭവത്തെ അപലപിച്ച സമയത്ത് ആദ്യമായി ഒരാള്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് പറയുകയും പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേള്‍ക്കുകയും ചെയ്തു. ഇങ്ങനെയൊരാള്‍ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നു. പെട്ടന്നുളള ഉയര്‍ച്ചയില്‍ ഒരുപാട് ശത്രുക്കളുണ്ടായിരുന്നു.