ദിലീപിന് മെമ്മറി കാർഡ് നൽകരുത് സുപ്രീംകോടതിയിൽ നടിയുടെ ഹരജി
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടന്‍ ദിലീപ് ദുരുപയോഗം ചെയ്യും, അതിനാല്‍ മെമ്മറി കാര്‍ഡ് നല്‍കരുതെന്ന് കാണിച്ചാണ് നടി കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
കൊച്ചി :നടൻ ദിലീപിന് മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നൽകരുതെന്ന് കാണിച്ച് സുപ്രീംകോടതിയിൽ നടിയുടെ ഹരജി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് കൂടി കാണിച്ചാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് നല്‍കണമെന്ന് കാണിച്ച് ദിലീപ് നല്‍കിയ ഹരജി പരിഗണിക്കാനിരിക്കെയാണ് നടി ഹരജിയുമായി സുപ്രീംകോടതിയിലെത്തിയത്.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടന്‍ ദിലീപ് ദുരുപയോഗം ചെയ്യും, അതിനാല്‍ മെമ്മറി കാര്‍ഡ് നല്‍കരുതെന്ന് കാണിച്ചാണ് നടി കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. മുദ്രവെച്ച കവറും നടി കോടതിക്ക് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ ഹരജി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്‍റെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് നടി കോടതിയെ സമീപിച്ചത്.
പ്രതിയെന്ന നിലയില്‍ കേസിലെ രേഖകള്‍ കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ഹരജിയില്‍ ദിലീപിന്‍റെ വാദം. രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കണം. ജസ്റ്റിസ് അജയ് മണിക്റാവു ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് ഇരു ഹരജികളും നാളെ പരിഗണിക്കും. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ച് വിചാരണക്കോടതിയും ഹൈകോടതിയും നേരത്തെ ദിലീപിന്‍റെ ഹരജി തള്ളിയിരുന്നു.