നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രോസ്സ് വിസ്താരം നടത്തുന്നത് ഫോറൻസിക് പരിശോധന ഫലം ലഭിച്ച ശേഷം സുപ്രിം കോടതി
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്നശേഷമാകും ദിലീപിനെ ക്രോസ്സ്ന വിസ്താരം നടത്തു
ഡൽഹി ; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രോസ് വിസ്താരം നടത്തുന്നത് ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം മതിയെന്ന് സുപ്രിം കോടതി ഉത്തരവിട്ടു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന ഫലം വന്നശേഷമാകും ദിലീപിനെ ക്രോസ്സ്ന വിസ്താരം നടത്തു. നേരെത്തെ ദൃശങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നൽകണമെന്ന അവശയപ്പെട്ടുള്ള ഹർജിയിൽ ദൃശ്യങ്ങൾ പ്രതികൾക്ക് നൽകണമെന്ന ആവശ്യം ന്യായം എന്ന് പറഞ്ഞ കോടതി ഈ ദൃശ്യങ്ങൾ സ്ത്രീയുടെ സ്വകാര്യതയെ ബാധിക്കുന്നതിനാൽ അവ നൽകാനാകില്ലെന്ന് അതേസമയം ദൃശങ്ങൾ പ്രതികൾക്കും അവർ ചുമതല പെടുത്തുന്ന സാങ്കേതിക വിദഗ്ധർക്കും കാണാനും പരിശോധിക്കാനും അവസരമൊരുക്കിയതും ദൃശങ്ങൾ പ്രതികൾ നിർദ്ദേശിക്കുന്ന സ്ഥലത്തു സ്വത്ര ഏജൻസിയെക്കൊണ്ട് പരിശോധിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ പരിശോധനകളും നടത്താമെന്നു ഉത്തരവിടുകയായിരുന്നു . ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടന്നു വരുന്നതിനാൽ വിചാരണ മാറ്റി വക്കണം എന്നായിരുന്നു ദിലീപിന്റെ ഹർജിയിലെ ആവശ്യം ,
അതേസമയം കേസിന്റെ വിചാരണ ആറുമാസത്തിനുളിൽ പൂർത്തിയാക്കണമെന്ന സുപ്രിം കോടതി മുൻപ് ഉത്തരവ് നൽകിയതിനാൽ ദിലീപിന്റെ ഹർജിയിൽ അനുഭവ പൂർണമായ നിലപാട് സ്വീകരിക്കുകയും ആയിരുന്നു.കേസ് ആറു മാസം കൊണ്ട് പൂർത്തികരിക്കാനായി ക്രോസ്സ് വിസ്താരം ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചട്ടു മാത്രം മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു .
കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളിൽ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിനും കഴിയാത്തതും ദൃശ്യങ്ങൾ പരിശോധിച്ച സാങ്കേതിക വിദക്തർ അഭിപ്രായപ്പെട്ടിരുന്നു പ്രധാന തെളിവായി ദൃശ്യങ്ങളിൽ ഉള്ള ശബ്‌ദങ്ങൾ ആരുടെയൊക്കെ എന്നത് സംബന്ധിച്ച് ഒന്നും വ്യകതത വരുത്താനോ ശബ്ദത്തിന്റെ ഉടമകളെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിഞ്ഞട്ടില്ല ഇതിനാൽ പ്രോസിക്യയൂഷൻ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് ദീലീപിന്റെ വാദം .
കേസിന്റെ വിചാരണ കോടതിയിൽ നടത്താമെങ്കിലും പ്രതികളുടെ ക്രോസ്സ് വിസ്താരം ഫോറൻസിക് ഫലം വന്ന ശേഷം ഇനിയുണ്ടാകു.ജനുവരി 30ന് വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് നടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ പരിശോധനയ്ക്ക് സെൻട്രൽ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുത് .പ്രതികളുടെ അഭിഭാഷകർ ലാബ് അധികൃതർക്ക് നൽകിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാൻ സമയം എടുക്കും. എന്നതിനാൽ ഫലം ലഭിക്കും വരെ വിചാരണ നിർത്തി വെക്കണം എന്ന് ആയിരുന്നു ദിലീപിന്‍റെ ആവശ്യം