നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ? ബാങ്ക് അകൗണ്ടുകൾ പരിശോധിക്കും

രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചു കഴിഞ്ഞു. ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻ‌സ് ആണെന്നും അവർക്ക് പണം നൽകുമെന്നും ഷൈൻ മൊഴിയിൽ പറയുന്നു. താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ‌ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു

കൊച്ചി |നടൻ ഷൈൻ ടോം ചാക്കോ ലഹരി ഇടപാടുകാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ ശ്രമം. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കും.ലഹരി വരവിന്റെ സ്രോതസും അതിലെ കണ്ണികളെയും ചോദിച്ചറിധ്യാനം പോലീസ് ലക്ഷ്യമിടുന്നത് . ഷൈൻ ഹോട്ടലിൽ കണ്ടവരുടെ പട്ടികയും പൊലീസ് തയാറാക്കും. ഡ്രഗ് ഡീലർ സജീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാൽ കൂടുതൽ വകുപ്പ് ചുമത്തും. ഷൈനോട്‌ കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷൻ സെന്ററിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നും മറുപടി.

രണ്ട് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഗൂഗിൾ പേ വിവരങ്ങൾ പൂർണമായും ശേഖരിച്ചു കഴിഞ്ഞു. ലഹരി നൽകുന്നത് സിനിമ അസിസ്റ്റൻ‌സ് ആണെന്നും അവർക്ക് പണം നൽകുമെന്നും ഷൈൻ മൊഴിയിൽ പറയുന്നു. താൻ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ‌ആരെയും ലഹരി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.  കേസിൽ രാസ പരിശോധന ഫലം നിർണായകമാകും. ഫലം പോസിറ്റീവ് അയാൽ കൂടുതൽ വകുപ്പ് ചുമത്താനാണ് തീരുമാനം. ഫലം ലഭിക്കാൻ ഒരു മാസം മുതൽ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈൻ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാൻ പരിശോധന ഫലം നിർണായകമാണ്.

സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് ഷൈനിലേക്ക് എത്തിയത്. ഷൈൻ സജീറിനെ പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സജീറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം മാധ്യമങ്ങളെ ഷൈൻ വിമർശിച്ചു. തന്നെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും തന്റെ സ്വകര്യതയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നുവെന്നും ഷൈൻ ആരോപിച്ചു.അതേസമയം, ഷൈനെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് ഫിലിം ചേംബർ. നാഡാൻസാഫ് സംഘം എത്തിയപ്പോൾ ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ചാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതെന്നാണ് ഷൈൻ ചോദ്യംചെയ്യലിൽ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന ആളാണെങ്കിലും ആ ദിവസം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ല. സിനിമ മേഖലയിൽ തനിക്ക് ശത്രുക്കളുണ്ട്. അവർ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ഷൈൻ മൊഴി നൽകി. സജീറുമായി ബന്ധമുണ്ടെന്നും നടന്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് കേസ് എടുക്കാൻ തീരുമാനമായത്. സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ളെ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഷൈനെതിരെ നടപടിയുണ്ടാകും.

You might also like

-