ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍

നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ്

0

ചെറുതോണി |  ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്.ഐ.ആര്‍. പിടിയിലായ നിഖിലിന്റേയും ജെറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തി. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് ജെറിന്‍ ജോജോയ്ക്കെതിരെ കേസ്. കൃത്യത്തിന് പിന്നില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. അതേസമയം ധീരജ് രാജേന്ദ്രന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തളിപ്പറമ്പ് പട്ടപ്പാറ പൊതുശ്മശാനത്തിലാണ് സംസ്കാരം തൃച്ചംബരത്ത് ധീരജിന്റെ വീടിനോട് ചേർന്ന് സിപിഎം വിലയ്ക്ക് വാങ്ങിയ എട്ട് സെന്റ് ഭൂമിയില്‍ ധീരജിന്റെ ഓര്‍മയ്ക്കായി സ്മാരകം പണിയും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം ധീരജിന്റെ പോസ്റ്റുമോര്‍ട്ടം തുടങ്ങി. വൈകിട്ട് നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു.
ധീരജിന്റെ പോസ്റ്റ്മോർട്ടം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ നടക്കും. വൈകീട്ട് ആറ് മണിയോടെ ധീരജിന്റെ മൃതദേഹം ജന്മനാടായ തളിപ്പറമ്പിൽ എത്തിക്കും.

You might also like

-