കെഎസ് യു ഭാരവാഹി പട്ടികയില്‍ ധീരജ് വധകേസ്പ്രതികൾ

കേസിലെ നാലാം പ്രതിയായ നിധിന്‍ ലൂക്കോസ് ആണ് കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്റ്. അഞ്ചാംപ്രതി ജിതിന്‍ ഉപ്പുമാക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിതനായി.ധീരജ് വധക്കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ പരസ്യപ്രസ്താവന നടത്തിയതാണ്.

0

തിരുവനന്തപുരം | പുതിയ കെഎസ് യു ഭാരവാഹി പട്ടികയില്‍ ഇടുക്കി എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളും. കേസിലെ നാലാം പ്രതിയായ നിധിന്‍ ലൂക്കോസ് ആണ് കെഎസ്‌യു ഇടുക്കി ജില്ല പ്രസിഡന്റ്. അഞ്ചാംപ്രതി ജിതിന്‍ ഉപ്പുമാക്കല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നിയമിതനായി.ധീരജ് വധക്കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ പരസ്യപ്രസ്താവന നടത്തിയതാണ്. പിന്നാലെ കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത് എന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് നിലനില്‍ക്കെയാണ് നിധിന്‍ ലൂക്കോസും, ജിതിന്‍ ഉപ്പുമാക്കലും കെഎസ്യുവിന്റെ പുതിയ ഭാരവാഹിസ്ഥാനത്തേക്ക് എത്തുന്നത്

പാര്‍ട്ടി തങ്ങള്‍ക്കൊപ്പം ഉണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇവരുടെയും ഭാരവാഹിത്വം. ധീരജ് വധ കേസിലെ നാലും അഞ്ചും പ്രതികളായ ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം അടക്കുമുള്ള വകുപ്പുകളാണുള്ളത്. നിലവില്‍ രണ്ടുപേരും ജാമ്യത്തിലാണ്. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടാണ് പ്രതികള്‍ക്ക് ജാമ്യം നേടിക്കൊടുത്തത്. വാടകയ്ക്ക് എടുത്ത കാര്‍ പണയം വെച്ച് പണം തട്ടിയ കേസിലും പ്രതിയാണ് നിധിന്‍ ലൂക്കോസ്.

You might also like

-