മുല്ലപ്പള്ളിക്കെതിരെ ഡി ജി പി യുടെ മാനനഷ്ടക്കേസ് സർക്കാർ അനുമതി
ഡി ജി പി യെ സി പി ഐ എം ബ്രാഞ്ച് സെകട്ടറിയായി ചിത്രീകരിച്ചുകൊണ്ടുള്ളസ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഡിജിപിയുടെ നീക്കം.
തിരുവനന്തപുരം :ഡി ജി പി യെ സി പി ഐ എം ബ്രാഞ്ച് സെകട്ടറിയായി ചിത്രീകരിച്ചുകൊണ്ടുള്ളസ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ ഡിജിപിയുടെ നീക്കം. തനിക്കെതിരായ പരമാര്‍ശത്തിൽ കേസുമായി മുന്നോട്ട് പോകാൻ അനുമതി തേടി ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനെ സമീപിച്ചു.
സംസ്ഥാനത്തെ ഡിജിപി സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് ബെഹ്റ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ നീക്കം നടത്തുന്നത് , ഇതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുമായി ബജ്‌റ ആശയ വിനിമയം നടത്തിയിരുന്നു പിന്നീടാണ് കേസുമായി മുന്നോട്ടുപോകാൻ സർക്കാരിനോട് ഡി ജി പി അനുമതി തേടിയത്