ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.​ജി.​പി

ലോ​ക്ഡൗ​ൺ ഇ​ള​വി​ലും ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​നും അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ളും ജി​ല്ല​യ്ക്കു പു​റ​ത്തേ​യ്ക്കു​ള്ള യാ​ത്ര​യും അ​നു​വ​ദി​ക്കും

0

തിരുവനതപുരം : ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വന്നാലും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന് ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ജ​ന​ങ്ങ​ളെ പോ​ലീ​സ് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക്ഡൗ​ൺ ഇ​ള​വി​ലും ജി​ല്ല വി​ട്ടു​ള്ള യാ​ത്ര​ക​ൾ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും ചി​കി​ത്സ​യ്ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​നും അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ളും ജി​ല്ല​യ്ക്കു പു​റ​ത്തേ​യ്ക്കു​ള്ള യാ​ത്ര​യും അ​നു​വ​ദി​ക്കും. ഇ​തി​നു സ​ത്യ​വാ​ങ്മൂ​ലം കൈ​യി​ൽ ക​രു​ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്താ​ൽ കേ​സെ​ടു​ക്കും. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ ഐ​.ഡി കാ​ർ​ഡ് ക​രു​ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​റ്റ, ഇ​ര​ട്ട വാ​ഹ​ന നി​യ​ന്ത്ര​ണം വ​രു​ന്ന​തോ​ടെ 40 ശ​ത​മാ​നം വാ​ഹ​ന​ങ്ങ​ൾ കു​റ​യു​മെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു. പരമാവധി മൂന്നു പേര്‍ ഒരു കാറില്‍ പോകാം. അവശ്യ യാത്രകള്‍ക്കാണ് ഇത്തരത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുക.
എല്ലാ ഓഫീസുകളും പൂര്‍ണമായും തുറക്കാന്‍ അനുവദിച്ചിട്ടില്ല. അവശ്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കാനാണ് അനുമതി

You might also like

-